മലയാള സിനിമയിലെ നടന വിസ്മയം മോഹൻലാലിന്റെ അറുപത്തിമൂന്നാം ജന്മദിനമായിരുന്നു ഞായറാഴ്ച. ആരാധകരും സഹപ്രവർത്തകരുമായി നിരവധിപ്പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ സുചിത്രയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. മോഹൻലാൽ ക്യാമറയ്ക്ക് മുന്നിൽ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തിൽ വളരെ മോശം നടനാണെന്നുമാണ് സുചിത്ര പറഞ്ഞിരിക്കുന്നത്.
മോഹൻലാൽ വളരെ ഇമോഷണലാണ്. ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കാൻ ലാലിനറിയാം. അക്കാര്യം മറ്റാരും അറിയുകയുമില്ല. ഒരു അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം പറഞ്ഞത്.1988 ലാണ് മോഹൻലാലും സുചിത്രയും വിവാഹിതരാവുന്നത്. അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര.
അതേസമയം, മോഹന്‍ലാല്‍ അനാഥാശ്രമത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ലാലിന്റെ 63-ാം ജന്മദിനം ഹം(HUM) ഫൗണ്ടേഷന് നടത്തുന്ന ഷെല്‍ട്ടര്‍ ഹോമായ ഏഞ്ചല്‍സ് ഹട്ടിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ ആഘോഷിക്കുകയുണ്ടായി. കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച മോഹന്‍ലാല്‍ കുഞ്ഞുങ്ങള്‍ക്ക് സമ്മാനപ്പൊതികളും നൽകുകയുണ്ടായി. ‘കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം’ എന്നാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…