entertainment

ഇനിയെങ്കിലും ഈ ദിവസം മറക്കാതിരിക്കൂ, സുചിത്ര എഴുതിയത് കണ്ട് വിഷമം വന്നു, മോഹന്‍ലാല്‍ പറയുന്നു

1988 ഏപ്രില്‍ 28നായിരുന്നു നടന്‍ മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. പ്രശസ്ത നിര്‍മ്മാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര. മോഹന്‍ലാല്‍ എന്ന നടനോട് സുചിത്രയ്ക്ക് തോന്നിയ ആരാധനയാണ് ഒടുവില്‍ വിവാഹത്തിലെത്തിയത്. ആദ്യം വിവാഹം ആലോചിച്ചെങ്കിലും ജാതകം ചേരില്ലെന്ന് പറഞ്ഞ് ഇരു വീട്ടുകരും വിവാഹം ഉപേക്ഷിച്ചു. ശേഷം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സുചിത്ര അവരുടെ ബന്ധുക്കളുടെ കോഴിക്കോടുള്ള വീട്ടില്‍ എത്തുകയും മോഹന്‍ലാലിന് വീണ്ടും ഇതേ വിവാഹാലോചന വരികയും ചെയ്തു.

പിന്നീട് ഇരുവരുടെയും ജാതകം നോക്കിയപ്പോള്‍ തെറ്റിയതാണെന്നും പോയ രണ്ട് വര്‍ഷം സുചിത്ര തനിക്കായി കാത്തിരിക്കുകയായിരുന്നു എന്ന് മോഹന്‍ലാലിനും മനസിലായി. ഇതോടെ വിവാഹം ഉടന്‍ നടക്കുകയായിരുന്നു. ഇപ്പോള്‍ ആദ്യ വിവാഹ വാര്‍ഷിക ദിനം മറന്ന് പോയതിനെ കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട താന്‍ പോകാന്‍ തുടങ്ങുമ്പോള്‍ യാത്രയാക്കാന്‍ സുചിത്രയും എത്തിയിരുന്നു. പിന്നീട് തന്നെ ഫോണ്‍ ചെയ്ത് സുചിത്ര കൈയിലുള്ള ബാഗ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുറന്നു നോക്കിയ താന്‍ കാണുന്നത് ഒരു കുറിപ്പും കൂടെ ഒരു മോതിരവുമായിരുന്നു. അതില്‍ ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വിവാഹവാര്‍ഷികമാണ് എന്നായിരുന്നു സുചിത്ര എഴുതിയിരുന്നത് എന്നും മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്റെ വാക്കുകള്‍: ‘ഞാന്‍ അന്ന് ദുബായിക്ക് പോകുകയാണ്. എന്റെ ഭാര്യ സുചിത്ര എന്നെ എയര്‍പോര്‍ട്ടില്‍ വിടാന്‍ ഒപ്പമുണ്ട്. അവിടെ എത്തി യാത്ര പറഞ്ഞു പിരിഞ്ഞു. പിന്നെ ഞാന്‍ ലോഞ്ചില്‍ ഇരിക്കുന്ന സമയം സുചിത്രയുടെ കോള്‍ വന്നു. എന്നിട്ട് ആ ബാഗിന്റെ ഉള്ളില്‍ ഞാന്‍ ഒരു കാര്യം വെച്ചിട്ടുണ്ട് ഒന്ന് നോക്കണം എന്ന്, അപ്പോള്‍ ഞാന്‍ ചോദിച്ചു എന്താണ്? അല്ല അത് നോക്കു എന്ന് പറഞ്ഞു. ഞാന്‍ തുറന്നു നോക്കിയപ്പോള്‍ അത് ഒരു പ്രസന്റ് ആണ്, ഒരു മോതിരം. മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കുക. ഇന്ന് നമ്മുടെ വെഡിങ് അണിവേഴ്‌സറി ആണ്’.

സത്യത്തില്‍ എനിക്ക് വളരെ സങ്കടം തോന്നി. അതില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത ആളാണ് ഞാന്‍ എന്ന് തോന്നി. എനിക്ക് വളരെ അധികം സങ്കടം തോന്നി. കാരണം ഈ ദിവസം എങ്കിലും മറക്കാതിരിക്കുക എന്ന് പറഞ്ഞപ്പോള്‍, ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ ആണല്ലോ വലുതാകുന്നത്. പിന്നീട് ആ ദിവസങ്ങള്‍ ഞാന്‍ മറന്നിട്ടില്ല. എനിക്ക് അത് വലിയ തിരിച്ചറിവായിട്ട് മാറുകയായിരുന്നു. ഒരുപാട് വലിയ കാര്യങ്ങള്‍ ചെയ്യുന്നതിനേക്കാളും അവര്‍ക്ക് ചെറിയ കാര്യങ്ങള്‍ ചെയ്യാതിരിക്കുമ്‌ബോഴാണ് സങ്കടം വരുക. ഇതൊക്കെ കറക്ട് ആയി ചെയ്യുവാണെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ നമുക്കിടയില്‍ ഉണ്ടാവില്ല’. മോഹന്‍ലാല്‍ പറഞ്ഞു.

Karma News Network

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

2 hours ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

2 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

3 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

3 hours ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

4 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

4 hours ago