entertainment

വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന, സംവിധാനം തരുൺ മൂർത്തി

നീണ്ട 15 വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും നടി ശോഭനയും വീണ്ടും സ്ക്രീനില്‍ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ360(താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നായികനായകനായി എത്തുന്നത്.

നടി ശോഭനയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നാല് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചു വരുന്നതെന്നും പുതിയ ചിത്രത്തിനായി സൂപ്പർ എക്‌സൈറ്റഡ് ആണെന്നും ശോഭന പറഞ്ഞു. താനും മോഹൻലാലും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിതെന്നും താരം വ്യക്തമാക്കി

2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭന ഏറ്റവും അവസാനമായി ചെയ്ത മലയാള സിനിമ. 2009ൽ പുറത്തിറങ്ങിയ സാ​ഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് മോഹൻലാലിനൊപ്പം താരം അവസാനമായി സ്ക്രീനിൽ എത്തിയത്.

കെആർ സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും രചിക്കുന്നത്. പത്തനംതിട്ട റാന്നി തൊടുപുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ എത്തുന്നതെന്നാണ് സൂചന. ഏപ്രിൽ മൂന്നാം വാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Karma News Network

Recent Posts

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

15 mins ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

46 mins ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

1 hour ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

2 hours ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

3 hours ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

3 hours ago