ബിഗ്ബോസ് മലയാളം സീസണ് മൂന്ന് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞയാഴ്ച വീടിനുള്ളില്‍ നടന്ന സംഭവങ്ങള്‍ ഓരോന്നായി മോഹന്‍ലാല്‍ മത്സരാര്ത്ഥികലോട് ചോദിച്ചിരുന്നു. സായ് പല്ലവിയും ഡിംപലും തമ്മില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വഴക്ക് വലിയ സംഭവങ്ങളില്‍ ഒന്നായിരുന്നു. മോര്‍ണിംഗ് ആക്ടിവിറ്റിയില്‍ ആരംഭിച്ച വഴക്ക് വലിയ വഴക്കായി മാറുകയായിരുന്നു. ഡിംപലിന് നേരെ പാഞ്ഞടുത്ത സായിയെ പാടു പെട്ടാണ് റംസാനും അഡോണിയും ചേര്‍ന്ന് പിടിച്ചുമാറ്റിയത്.
ഇതിന് പിന്നാലെ ബിഗ്ബോസിനോട് പരാതി അറിയിച്ച് ഡിംപല്‍ രംഗത്തെത്തിയിരുന്നു. സായിയെ ബിഗ് ബോസിലേക്ക് എടുത്തത് എന്തിനാണെന്നും ഡിംപല്‍ ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ മോഹന്‍ലാല്‍ ഇടപെട്ടു. ബിഗ് ബോസിനെ ചലഞ്ച് ചെയ്ത് ഡിപംലിനെ കടുത്ത ഭാഷയില്‍ മോഹന്‍ലാല്‍ വിമര്‍ശിച്ചു.
അങ്ങനൊരു വഴക്കിന്റെ ആവശ്യമുണ്ടായിരുന്നുവോ എന്ന് മോഹന്‍ലാല്‍ സായിയോട് ചോദിക്കുന്നു. ഡിംപല്‍ പറഞ്ഞതില്‍ കുറേ കള്ളത്തരമുണ്ടെന്നും ഡിംപല്‍ പറയുന്നത് എല്ലാം താന്‍ കേട്ടുവെന്നും എന്നാല്‍ തിരിച്ച് പറയാന്‍ നേരം ഡിംപല്‍ കേട്ടില്ലെന്നും സായി പറഞ്ഞു. തുടര്‍ന്ന് മോഹന്‍ലാല്‍ ആ വീഡിയോ കണ്ടിട്ടുണ്ടോ എന്നറിയില്ല എന്നു പറയുന്ന ഡിംപലിനോട് കാണാതെ താനിവിടെ വന്ന് നില്‍ക്കുമോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.
ബിഗ് ബോസിനെ ചലഞ്ച് ചെയ്യാന്‍ പാടില്ലെന്നും മോഹന്‍ലാല്‍ ഡിംപലിനോടായി പറഞ്ഞി. പിന്നീട് ഡിംപലിന് മുന്നില്‍ നൃത്തം ചെയ്യുന്ന സായിയെയാണ് കാണുന്നത്. ഇതെ തുടര്‍ന്ന് ഈ പ്രകടനം പ്രകോപനമല്ലേ എന്ന് ഡിംപല്‍ ചോദിക്കുന്നുണ്ട്.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…