ഡിംപലിനെതിരെ മോഹന്‍ലാല്‍, സന്തോഷത്തില്‍ നൃത്തം ചവിട്ടി സായി വിഷ്ണു

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞയാഴ്ച വീടിനുള്ളില്‍ നടന്ന സംഭവങ്ങള്‍ ഓരോന്നായി മോഹന്‍ലാല്‍ മത്സരാര്‍ത്ഥികലോട് ചോദിച്ചിരുന്നു. സായ് പല്ലവിയും ഡിംപലും തമ്മില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വഴക്ക് വലിയ സംഭവങ്ങളില്‍ ഒന്നായിരുന്നു. മോര്‍ണിംഗ് ആക്ടിവിറ്റിയില്‍ ആരംഭിച്ച വഴക്ക് വലിയ വഴക്കായി മാറുകയായിരുന്നു. ഡിംപലിന് നേരെ പാഞ്ഞടുത്ത സായിയെ പാടു പെട്ടാണ് റംസാനും അഡോണിയും ചേര്‍ന്ന് പിടിച്ചുമാറ്റിയത്.

ഇതിന് പിന്നാലെ ബിഗ്‌ബോസിനോട് പരാതി അറിയിച്ച് ഡിംപല്‍ രംഗത്തെത്തിയിരുന്നു. സായിയെ ബിഗ് ബോസിലേക്ക് എടുത്തത് എന്തിനാണെന്നും ഡിംപല്‍ ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ മോഹന്‍ലാല്‍ ഇടപെട്ടു. ബിഗ് ബോസിനെ ചലഞ്ച് ചെയ്ത് ഡിപംലിനെ കടുത്ത ഭാഷയില്‍ മോഹന്‍ലാല്‍ വിമര്‍ശിച്ചു.

അങ്ങനൊരു വഴക്കിന്റെ ആവശ്യമുണ്ടായിരുന്നുവോ എന്ന് മോഹന്‍ലാല്‍ സായിയോട് ചോദിക്കുന്നു. ഡിംപല്‍ പറഞ്ഞതില്‍ കുറേ കള്ളത്തരമുണ്ടെന്നും ഡിംപല്‍ പറയുന്നത് എല്ലാം താന്‍ കേട്ടുവെന്നും എന്നാല്‍ തിരിച്ച് പറയാന്‍ നേരം ഡിംപല്‍ കേട്ടില്ലെന്നും സായി പറഞ്ഞു. തുടര്‍ന്ന് മോഹന്‍ലാല്‍ ആ വീഡിയോ കണ്ടിട്ടുണ്ടോ എന്നറിയില്ല എന്നു പറയുന്ന ഡിംപലിനോട് കാണാതെ താനിവിടെ വന്ന് നില്‍ക്കുമോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

ബിഗ് ബോസിനെ ചലഞ്ച് ചെയ്യാന്‍ പാടില്ലെന്നും മോഹന്‍ലാല്‍ ഡിംപലിനോടായി പറഞ്ഞി. പിന്നീട് ഡിംപലിന് മുന്നില്‍ നൃത്തം ചെയ്യുന്ന സായിയെയാണ് കാണുന്നത്. ഇതെ തുടര്‍ന്ന് ഈ പ്രകടനം പ്രകോപനമല്ലേ എന്ന് ഡിംപല്‍ ചോദിക്കുന്നുണ്ട്.