മമ്മൂട്ടിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മോഹന്‍ലാല്‍. ‘ഇച്ചാക്കക്കൊപ്പം’ എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചത്. കേരളീയം പരിപാടിയുടെ വേദിയില്‍ വെച്ചുള്ള ചിത്രമാണത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം വൈറലായി.
കേരള പിറവിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേരളീയം പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് തിരിതെളിച്ചു. വേദിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മോഹന്‍ലാല്‍, മമ്മൂട്ടി, ശോഭന, കമല്‍ ഹസന് തുടങ്ങി നിരവധി താരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.മലയാളിയായതില്‍ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞു. ഇത്രയും നിറഞ്ഞ ഒരു സദസ്സ് ഇതാദ്യമാണെന്ന് പറഞ്ഞ അദ്ദേഹം തിരുവനന്തപുരം തന്റെ സ്വന്തം നാടാണെന്നും, ഇവിടുത്തെ ഓരോ മുക്കും മൂലയും തനിക്ക് അറിയാമെന്നും പറഞ്ഞു.
കേരളത്തിലെ ഏറ്റവും കൂടുതല്‍ സാംസ്കാരിക പരിപാടികള്‍ നടക്കുന്നത് തിരുവനന്തപുരത്താണ്, പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടുന്ന മലയാളം സിനിമകള്‍ ഉണ്ടാകേണ്ടതുണ്ട്, നമുക്ക് അത്തരം ഒരു നീക്കത്തിന് വഴികാട്ടികള്‍ ആകാം, കേരളീയത്തിന് എല്ലാവിധ ആശംസകളും- കേരളീയം വേദിയില്‍ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…