kerala

വോട്ടിങ് ബൂത്തിൽ പണം കണ്ടെത്തി, തറയിൽ കിടന്നത് 50,000 രൂപ, സംഭവം തലസ്ഥാനത്ത്

മലയിൻകീഴ് : വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് പണം കണ്ടെത്തിയത്. പിന്നാലെ തിരുവനന്തപുരം മണ്ഡലത്തി കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. സംഭവം പോലീസ് അന്വേഷിക്കുകയാണ്.

അതേസമയം, സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോളിങ് 20 ശതമാനം കടന്നു . ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്.

വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറിൽ പത്തനംതിട്ടയിൽ 20% വോട്ടിംഗ് പൂർത്തിയായി. ഇതുവരെ 20.06 % പേർ വോട്ടു ചെയ്തു. റാന്നി പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു. ആറൻമുളയിൽ 47,000 പേർ വോട്ടു ചെയ്തു.

20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.

karma News Network

Recent Posts

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാം, ആശുപത്രിയിൽ കയറിയിറങ്ങേണ്ടതില്ല- കൊല്ലം തുളസി

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാമെന്ന് നടൻ കൊല്ലം തുളസി. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം…

19 mins ago

റെമാൽ ചുഴലിക്കാറ്റ് കരതൊട്ടു, അതീവ ജാഗ്രതയിൽ തീരമേഖല

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റെമാൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ കരതൊട്ടു. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ…

48 mins ago

തൃശൂരിൽ 2 വയസുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പഴുവിലിൽ രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് ജവഹർ…

1 hour ago

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി

ആലുവയിൽ നിന്ന് ഞായറാഴ്ച വൈകീട്ട് നാലരയോടെ കാണാതായ 12കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് അന്യ…

2 hours ago

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

10 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

11 hours ago