entertainment

സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയാല്‍ നിരസിക്കാമെന്ന് കരുതിയിരുന്നു, മൂര്‍ പറയുന്നു

അര്‍ഹിക്കാത്തവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് കണ്ട് പുച്ഛം തോന്നിയിട്ടുണ്ടെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ മൂര്‍. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയാല്‍ നിരസിക്കാമെന്ന് കരുതിയിരുന്നതായും എന്നാല്‍ ഇത്തവണത്തെ അവാര്‍ഡ് ആ ഗതിയിലേക്ക് പോയിട്ടുള്ളതായി വിചാരിക്കുന്നില്ലെന്നും മൂര്‍ പറഞ്ഞു.

പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അവാര്‍ഡ് നല്‍കുന്നത് മോശം കാര്യമാണെന്നും ചെയ്യുന്ന വര്‍ക്കില്‍ കാര്യമുണ്ടെങ്കില്‍ അംഗീകാരം നല്‍കണമെന്നും മൂര്‍ പറയുന്നു. പ്രത്യേകിച്ചും സംസ്ഥാന പുരസ്‌കാരങ്ങള്‍ പോലുള്ള അവാര്‍ഡുകള്‍. അത്തരം മോശം അനുഭവങ്ങള്‍ ഒരുപാട് കാണുന്നുണ്ടെന്നും മൂര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു താരത്തിന്റെ പ്രതികരണം.

മൂര്‍ പറഞ്ഞതിങ്ങനെ, പലപ്പോഴും നമ്മള്‍ കാണുന്നുണ്ട്, നമ്മളുടെ അപ്പന്‍ എന്തോ വലിയ ആളായത് കൊണ്ട് നമ്മുക്ക് അവാര്‍ഡ് തരുന്നത്. വളരെ മോശം കാര്യമാണ്. നമ്മള്‍ ചെയ്തതില്‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ അവാര്‍ഡ് തരാം. സ്റ്റേറ്റ് അവാര്‍ഡില്‍ ഒക്കെ. മറ്റുള്ള അവാര്‍ഡ് പോലെയല്ലല്ലോ സംസ്ഥാന അവാര്‍ഡ്. അത്തരം മോശം അനുഭവങ്ങള്‍ ഒരുപാട് കാണുന്നുണ്ടല്ലോ.

മെഗാസ്റ്റാര്‍ ആകുന്നതും മെഗാസ്റ്റാറിന് അവാര്‍ഡ് കിട്ടുന്നതും തെറ്റല്ല. മമ്മൂക്കയാണിവിടെ മെഗാസ്റ്റാര്‍ ആയിട്ടുള്ളത്. ഭീഷ്മപര്‍വ്വമൊക്കെ രോമാഞ്ചം വരുന്ന സിനിമയാണ്. അവാര്‍ഡിന് പരിഗണിക്കുമോയെന്ന് അറിയില്ല. മമ്മൂക്ക അടിപൊളിയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. ആള്‍ അതിനുള്ള പണി എടുക്കുന്നുമുണ്ട്.

ചില ആള്‍ക്കാര്‍ക്ക് അവാര്‍ഡ് കിട്ടുമ്‌ബോള്‍ ഇത് എന്തിനാണെന്ന് തോന്നും. എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട് അവാര്‍ഡിനോട്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയാല്‍ നിരസിക്കാം എന്ന വിചാരിച്ച ആളാണ്. ആ ഗതികേടിലേക്ക് ഇത്തവണത്തെ അവാര്‍ഡ് പോയിട്ടില്ലെന്ന് വിചാരിക്കുന്നു.

സ്ഥിരമായി മലയാള സിനിമയില്‍ കണ്ടുവരുന്നത് കറുത്ത മനുഷ്യര്‍ എപ്പോഴും നായകന്റെ അടിതാങ്ങികള്‍ ആയിരിക്കും. ഒരു സമയംവരെ എനിക്ക് ധനുഷിനേയും രജനികാന്തിനേയും ഇഷ്ടമായിരുന്നില്ല. എനിക്ക് കറുത്ത ആള്‍ക്കാരെ തന്നെ ഇഷ്ടമല്ലായിരുന്നു. ഞാന്‍ കറുത്തതായിരുന്നാല്‍ പോലും. അത് ചിലപ്പോള്‍ എന്റെ മാത്രം പ്രശ്നമായിരിക്കാം. ഞാന്‍ കണ്ട സിനിമകളുടെ സ്വാധീനം അതിഭയങ്കരമായുണ്ട് അതില്‍. കറുത്ത ആള്‍ക്കാരെ കാണുമ്‌ബോള്‍ എന്തോ പെശകുള്ളവരാണെന്ന് എനിക്ക് വരെ തോന്നുന്നുണ്ടായിരുന്നു. പിന്നീടാണ് അത് സിനിമയുടെ സ്വാധീനമാണെന്ന് ഞാന്‍മനസ്സിലാക്കുന്നത്. അത്കൊണ്ടാണ് ഞാന്‍ അങ്ങനെയൊരു പരിപാടി ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിക്കുന്നത്.

Karma News Network

Recent Posts

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

8 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

8 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

9 hours ago

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…

10 hours ago

കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന…

10 hours ago

ഇന്ദിര രാഷ്ട്രമാതാവ്! മിസ്റ്റർ ഗോപിക്ക് എന്തുപറ്റി എന്ന് കേന്ദ്ര ബിജെപി

കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…

10 hours ago