പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമെന്നാണ് സൂചന. കർണാടക ഉഡുപ്പിയിലെ നെജർ ഗ്രാമത്തിൽ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്സാന(23), അസീം(14), അയനാസ്(20) എന്നിവരാണ് കുത്തേറ്റ് മരിച്ചത്.
പ്രവാസിയായ നൂർ മുഹമ്മദിന്റെ മൂത്ത മകളും എയർ ഇന്ത്യയിലെ എയർഹോസ്റ്റസുമായ അഫ്സാൻ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ നിന്ന് ഉഡുപ്പിയിലെ വീട്ടിലെത്തിയത്. 23കാരിയായ അഫ്സാനയോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനാണ് പ്രതി ഇന്നലെ ബംഗളൂരുവിൽ നിന്ന് ഉഡുപ്പിയിൽ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമി വാക്ക് തർക്കത്തിനൊടുവിൽ അഫ്സാനയെ ആണ് ആദ്യം കുത്തിയതെന്നാണ് വിവരം. പിന്നീട് വീട്ടമ്മയേയും ഇളയമകനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെട്ട സ്ത്രീയുടെ ഭർതൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം വീട്ടിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയെ തങ്ങളെ അക്രമി ഭീഷണിപ്പെടുത്തിയെന്ന് അയൽവാസികൾ പറഞ്ഞു. 23കാരിയും അക്രമിയും തമ്മിൽ മുൻപരിചയമുണ്ടോയെന്നത് സംബന്ധിച്ച് വിശദ അന്വേഷണം ആവശ്യമുണ്ടെന്ന് ഉഡുപ്പി എസ്പി അരുൺ കുമാർ പറഞ്ഞു. ഹസീനയുടെ ഭർത്താവ് നൂർ മുഹമ്മദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന് കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…