topnews

യുവാവിനെ തേൻ കെണിയിൽ പെടുത്തി യ മേക്കപ്പ് ആര്‍ടിസ്റ്റ് ജൂലി അത്ര നിസാരക്കാരിയല്ല

കൊച്ചി: വ്യവസായിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും കാറും മൊബൈലും തട്ടിയെടുത്ത കേസില്‍ സിനിമാ സീരിയല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍ അറസ്റ്റിലായി. ഇതോടെ ജൂലിയെ കുറിച്ചുള്ള മറ്റ് പല വിവരങ്ങളും പുറത്ത് വരികയാണ്. നിത്യ മേനോന്‍, നസ്രിയ, ഇഷ തല്‍വാര്‍, നൈല ഉഷ, മഞ്ജു വാര്യര്‍ അടക്കമുള്ള പ്രമുഖ നടിമാരുടെ മേക്കപ്പ് ആര്‍ട്ിസ്റ്റ് ആയിരുന്നു ജൂലി.

പതിമൂന്ന് വര്‍ഷമായി പരസ്യ ചിത്രീകരണ രംഗത്തും ബ്രൈഡല്‍ മേക്കപ്പ് രംഗത്തും സജീവ സാന്നിധ്യമാണ് ജൂലി. മെര്‍സലില്‍ ഉള്‍പ്പെടെ നിത്യ മേനോന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജൂലി മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ഇഷാ തല്‍വാര്‍, നൈല ഉഷ, നസ്രിയ തുടങ്ങിയ പ്രശസ്തരായ താരങ്ങള്‍ക്ക് മേക്കപ്പ് ഇട്ടിട്ടുണ്ട്.

കുമളിയില്‍ ചി്ത്രീകരണം നടന്ന ഒരു ചിത്രവുമായി ജോലി ചെയ്യവെ തനിക്ക് നേരെ ശാരീരിക അതിക്രമണം ഉണ്ടായി എന്ന പരാതിയുമായി ജൂലി രംഗത്ത് എത്തിയിരുന്നു. നിത്യ മേനോനെ നായികയായി വി കെ പ്രകാശ് നാല് ഭാഷയില്‍ ഒരുക്കിയ പ്രാണ എന്ന ചിത്രത്തിന്റെ സെറ്റില്‍ ജൂലി പ്രശ്‌നമുണ്ടാക്കി. 2017 ഒക്ടോബര്‍ 15നാണ് സംഭവം. ലൊക്കേഷനില്‍ നിന്ന് തിരിച്ചു എത്തിയപ്പോള്‍ താന്‍ താമസിച്ചിരുന്ന വില്ലയിലെ എന്റെ മുറി തുറന്നു കിടക്കുകയായിരുന്നു. മുറിയില്‍ നിന്ന് വിലയേറിയ ബ്രാന്‍ഡഡ് മേക്കപ്പ് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കാണാതായിരുന്നു. ഇതിനെച്ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായും ജൂലി ആരോപിച്ചിരുന്നു. താന്‍ താമസിച്ചിരുന്ന സലിം വില്ലയില്‍ വച്ച് വില്ലയുടെ ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയില്‍ എത്തി തന്നെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ജൂലി പരാതിയില്‍ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയെയും എതിര്‍ കക്ഷിയാക്കിയാണ് ജൂലി അന്ന് പരാതി നല്‍കിയിരിക്കുന്നത്. ബാദുഷ ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്നും ഇയാളും ഗൂഢാലോചനയില്‍ പങ്കാളിയാണോ എന്ന് സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. ആരോ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും ചിത്രീകരണം മുടങ്ങുമെന്ന പേരില്‍ എന്നെ മുറിയില്‍ പൂട്ടിയിട്ട് അണിയറ പ്രവര്‍ത്തകര്‍ പൊലീസിനെ മടക്കി അയയ്ക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കാതിരിക്കാന്‍ പിറ്റേന്ന് അവിടെ നിന്ന് ബലമായി വാഹനത്തില്‍ കയറ്റി എറണാകുളത്തു കൊണ്ടു വിടുകയായിരുന്നു എന്നും ജൂലിയുടെ പരാതിയിലുണ്ട്.

അതേസമയം, ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ജൂലിയെ സെറ്റില്‍ നിന്ന് പറഞ്ഞുവിട്ടതെന്ന് ‘പ്രാണ’യുടെ സംവിധായകന്‍ വി. കെ .പ്രകാശ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അവര്‍ ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാക്കി. ഒടുവില്‍ നിവൃത്തിയില്ലാതെ പറഞ്ഞുവിടുകയായിരുന്നു. അവര്‍ അവിടെ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ എത്രയാണെന്ന് അവിടെപോയി അന്വേഷിച്ചാല്‍ മനസ്സിലാകും. സെറ്റിലെ ആരോട് വേണമെങ്കിലും ചോദിക്കാം. ഇത്രയും പ്രശ്‌നമുണ്ടാക്കിയിട്ടും അവര്‍ക്ക് സാലറിയും നല്‍കി മാന്യമായാണ് പറഞ്ഞുവിട്ടത്. എന്നിട്ടും പിന്നീട് വിളിച്ചില്ല എന്നൊക്കെ പറയുന്നത് എന്തിനാണെന്നും വികെ പ്രകാശ് ചോദിച്ചിരുന്നു.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

4 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago