Categories: kerala

ഒരാഴ്ച മുമ്പ് മന്ത്രിയില്‍ നിന്നും മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരം വാങ്ങി, പിന്നാലെ അറസ്റ്റ്, ജാമ്യം, ഏവരെയും ഞെട്ടിച്ച് രേഷ്മ

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിജില്‍ ദാസിനെ സ്വന്തം വാടക വീട്ടില്‍ ഒളിപ്പിച്ച് പോലീസ് പിടിയിലായ പിഎം രേഷ്മ മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയയാള്‍. ഒരാഴ്ച മുമ്പാണ് രേഷ്മ അവാര്‍ഡ് വാങ്ങിയത്. ഈ പുരസ്‌കാര തിളക്കം വിട്ടുമാറും മുമ്പാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തതും. അയല്‍ക്കാരും സഹപ്രവര്‍ത്തകരും രേഷ്മയുടെ അറസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ്.

കൊലപാതക കേസില്‍ പോലീസ് തിരഞ്ഞിരുന്ന നിജില്‍ ദാസിന് ഒളിത്താവളം ഒരുക്കിയതിനാമ് ധര്‍മടം അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പിഎം രേഷ്മയെന്ന 42കാരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. രണ്ട് ആഴ്ച മുമ്പ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് ഷോര്‍ട്ട് മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ആര്‍ടിസ്റ്റ്‌സ് എന്ന സംഘടന, മികച്ച അദ്ധ്യാപികക്കുള്ള അവാര്‍ഡ് നല്‍കി രേഷ്മയെ ആദരിച്ചിരുന്നു.

ഇംഗ്ലീഷ് അധ്യാപികയായാ രേഷ്മ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ മേധാവിയും വിദ്യാലയത്തിലെ മീഡയ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. രേഷ്മയും നിജില്‍ ദാസുമായി വളരെ അടുപ്പത്തിലാണെന്നും ഈ ആത്മബന്ധത്തിന്റെ പുറത്താണ് നിജിലിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്നുമാണ് പോലീസ് അനുമാനം. രേഷ്മയെ സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും മിക്ക ദിവസവും നിജില്‍ തന്റെ ഓട്ടോയിലാണ് കൊണ്ടുപോയിരുന്നതെന്ന് പോലീസ് കണ്ടെത്തി.

ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നത്. 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ ദാസിന് രേഷ്മ ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയത്. പിന്നീട് രാത്രിയും പകലും രേഷ്മ ഒറ്റക്ക് വീട്ടില്‍ വന്ന് പോയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഭക്ഷണം പാകംചെയ്ത് എത്തിച്ചു. വാട്സാപ്പ് കോളിലൂടെയായിരുന്നു സംസാരം. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. മുഴുവന്‍ തെളിവും ശേഖരിച്ച ശേഷമാണ് പൊലീസ് രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ്. അണ്ടലൂര്‍ കാവിനടുത്ത് നേരത്തെയുള്ള വീട്ടിലാണ് രേഷ്മയും മക്കളും താമസം. രണ്ട് വര്‍ഷം മുമ്പ് ഇവര്‍ നിര്‍മ്മിച്ചതാണ് പാണ്ട്യാലമുക്കിലേത്. പ്രശാന്ത് ഗള്‍ഫില്‍ പോകുംവരെ അണ്ടലൂരും പിണറായിയിലുമായാണ് കുടുംബം താമസിച്ചത്. പിന്നീട് അടച്ചിട്ടിരിക്കുകയായിരുന്നു.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

9 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

10 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

11 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

11 hours ago