topnews

അ‍ഞ്ചിൽ കൂടുതൽ എംപിമാർ നരേന്ദ്ര മോദിക്കായി കേരളത്തിൽ നിന്ന് കൈപൊക്കാനുണ്ടാകും, പി.സി.ജോർജ്

തിരുവനന്തപുരം : അഞ്ചിൽ കൂടുതൽ എംപിമാർ കേരളത്തിൽ നിന്ന് നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്‌സഭയിലുണ്ടാകുമെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. ‘‘വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി ലോക്‌സഭയിൽ കൈപൊക്കാനുണ്ടാകും. അതിൽ സംശയമില്ല. കേരളത്തിൽ ചുരുങ്ങിയത് അഞ്ചു മണ്ഡലങ്ങളെങ്കിലും നേടുമെന്നാണ് ഞാൻ പറയുന്നത്.

അവയുടെ പേരുകൾ പറയില്ല, പറഞ്ഞാൽ മറ്റിടങ്ങളിലെ പ്രവർത്തനം വെറുതെയാകില്ലേ? നമ്മുടെ സുരേഷ് ഗോപി വിജയം ഉറപ്പിച്ച സ്ഥാനാർഥിയാണ്. നിങ്ങള് സംശയിക്കേണ്ട അദ്ദേഹം നല്ലതുപോലെ ഓടി ജോലി ചെയ്യുകയാണ്. നമുക്ക് ആ തൃശൂർ പിടിക്കണം. കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാരെ ലഭിക്കും. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോക്കോളു’’– പി.സി. ജോർജ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപി നേടുന്ന സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019ല്‍ വോട്ട് വിഹിതം രണ്ടക്കം കടന്നു. 2024ല്‍ സീറ്റുകളും രണ്ടക്കം കടക്കും. 400 സീറ്റുകള്‍ എന്ന ലക്ഷ്യത്തില്‍ കേരളവും ഭാഗമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേരള ബിജെപി അധ്യക്ഷന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേരളത്തിലെ എന്റെ സഹോദരി സഹോദരന്മാരെ നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്.

അതേസമയം പിസി ജോര്‍ജിന്റെ ജനപക്ഷം ബിജെപിയില്‍ ലയിക്കുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. കേരളത്തോട് വിവിചനമില്ലെന കേരളത്തോട് വിവിചനം ബിജെപി ഒരിക്കലും കാട്ടിയിട്ടില്ലെന്നും. മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതവും കേരളത്തിന് നല്‍കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

karma News Network

Recent Posts

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

12 mins ago

മലപ്പുറത്ത് സ്വകാര്യ ബസ്സിന് നേരെ വടിവാള്‍ വീശി വിരട്ടൽ , ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയിൽ

മലപ്പുറം: സ്വകാര്യ ബസ്സിന് നേരെ വടിവാള്‍ വീശിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ പോലീസിന്റെ പിടിയിലായി. വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. കോഴിക്കോട്-മലപ്പുറം…

37 mins ago

ഏകീകൃത കുര്‍ബാന , തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം

കൊച്ചി: ഏകീകൃത കുര്‍ബാന അര്‍പ്പണത്തെ ചൊല്ലി തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാന അനുകൂലികളും ജനാഭിമുഖ…

1 hour ago

ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ ഷോക്കേറ്റു, വിദ്യാർത്ഥിക്ക് ദാരുണ മരണം

വിദ്യാർത്ഥി സ്മാർട്ട് ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ വൈദ്യുത ഷോക്കേറ്റ് മരിച്ചു. ബെം​ഗളൂരുവിലെ മഞ്ജുനാഥ് ന​ഗറിലാണ് സംഭവം. ബിദാറിൽ നിന്നുള്ള ശ്രീനിവാസാണ്(24)…

2 hours ago

ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വെൺമണി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ രാജീവാണ് ജീവനൊടുക്കാൻ…

2 hours ago

കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ പീഡന പരാതി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു…

2 hours ago