കോഴിക്കോട്. ചങ്ങരംകുളം ഒതളൂര്‍ ബണ്ടിന് സമീപം അമ്മയും മകളും മുങ്ങിമരിച്ചു. കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങല്‍ ബാബുരാജിന്റെ ഭാര്യ ഷൈനി, മകള്‍ ആശ്ചര്യ എന്നിവരാണ് മുങ്ങിമരിച്ചത്. ഓണത്തിന് വീട്ടില്‍ എത്തിയതാണ് ഇരുവരും. ഷൈനിയും മകളും ബണ്ടിന് സമീപം കുളിക്കുവാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ശനിയാഴ്ച രാവിലെ 9 മണിയോടെ ഷൈനിയും മകളും ഒതളൂര്‍ ഭാഗത്തുള്ള ബണ്ടിന് സമീപത്ത് കുളിക്കുവാന്‍ ഇറങ്ങി. ഇവര്‍ക്കൊപ്പം മറ്റ് രണ്ട് കുട്ടികള്‍ കൂടെയുണ്ടായിരുന്നു. അവരുടെ ശബ്ദം കേട്ടാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ഷൈനിയേയും മകളേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഈ പ്രദേശത്ത് വലിയ ആഴം ഉണ്ടെന്നും അതിനാല്‍ ഇരുവരും ഒഴുക്കില്‍ പെട്ടതായിരിക്കാമെന്നാണ് സംശയം. കുന്നംകുളം ബദരി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആശ്ചര്യ.
ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്ക്കൊപ്പം ഹിന്ദു മത പൈതൃകവും…
ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…
നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എസ്എഫ്ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…
ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…
പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…