ഓണാഘോഷത്തിനായി നാട്ടിലെത്തിയ അമ്മയും മകളും മുങ്ങിമരിച്ചു

കോഴിക്കോട്. ചങ്ങരംകുളം ഒതളൂര്‍ ബണ്ടിന് സമീപം അമ്മയും മകളും മുങ്ങിമരിച്ചു. കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങല്‍ ബാബുരാജിന്റെ ഭാര്യ ഷൈനി, മകള്‍ ആശ്ചര്യ എന്നിവരാണ് മുങ്ങിമരിച്ചത്. ഓണത്തിന് വീട്ടില്‍ എത്തിയതാണ് ഇരുവരും. ഷൈനിയും മകളും ബണ്ടിന് സമീപം കുളിക്കുവാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ശനിയാഴ്ച രാവിലെ 9 മണിയോടെ ഷൈനിയും മകളും ഒതളൂര്‍ ഭാഗത്തുള്ള ബണ്ടിന് സമീപത്ത് കുളിക്കുവാന്‍ ഇറങ്ങി. ഇവര്‍ക്കൊപ്പം മറ്റ് രണ്ട് കുട്ടികള്‍ കൂടെയുണ്ടായിരുന്നു. അവരുടെ ശബ്ദം കേട്ടാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ഷൈനിയേയും മകളേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഈ പ്രദേശത്ത് വലിയ ആഴം ഉണ്ടെന്നും അതിനാല്‍ ഇരുവരും ഒഴുക്കില്‍ പെട്ടതായിരിക്കാമെന്നാണ് സംശയം. കുന്നംകുളം ബദരി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആശ്ചര്യ.