topnews

വിജയൻ ഈ പാർട്ടിയേ ലിക്വഡേറ്റ് ചെയ്യും, 11 കൊല്ലം മുമ്പ് നടത്തിയ പ്രവചനം

ചില കുത്തി പൊക്കലുകൾ ചിലരെ ശ്വാസം മുട്ടിക്കും. കഴിഞ്ഞ ദിവസം അന്തരിച്ച വീരേന്ദ്രകുമാറിനേ കുറിച്ച് പിണറായി വിജയൻ കുറിച്ച വാക്കുകളും പിണറായിയേ കുറിച്ച് ജീവിച്ചിരുന്നപ്പോൾ വീരൻ കുറിച്ച് വാക്കുകളും ഇപ്പോൾ രാഷ്ട്രീയം ചർച്ച ചെയ്യുന്നവരിൽ സജീവമാകുന്നു. വിജയൻ സി.പി.എമ്മിനെ ലിക്വഡേറ്റ് ചെയ്യും എന്ന് 2009ൽ പ്രവചിച്ച ആളാണ്‌ വീരേന്ദ്രകുമാർ. ഇതുമായി അദ്ദേഹം നടത്തിയ ഇന്റർവ്യൂ ഇപ്പോൾ സമകാലിക മലയാളം പുനപ്രസിദ്ധീകരിച്ചിരിക്കുകയാണ്‌. പിണറായി വിജയനെ കുറിച്ച് രൂക്ഷമായ വിമർശനം ആയിരുന്നു വീരേന്ദ്രകുമാർ ഇതിൻ നടത്തുന്നത്.

പിണറായി വിജയൻ എന്നാണ്‌ എല്ലാവരും വിളിക്കുന്നത് എങ്കിൽ വിജയാ..എന്നും വിജയൻ എന്നുമാണ്‌ ഇന്റർവ്യൂവിൽ വീരേന്ദ്രകുമാർ പ്രയോഗിക്കുന്ന രീതി. പിണറായി വിജയനെ കുറിച്ച് വീരേന്ദ്ര കുമാറിന്റെ വിലയിരുത്തലുകൾ ഇങ്ങിനെ..

കേരളത്തിന്റെ ഏതേലും ജനകീയ വിഷയത്തിന്റെ സമരമുഖത്ത് പിണറായി വിജയൻ നിന്നതായി കാണിച്ച് തരാമോ..എക്‌സ്പ്രസ് ഹൈവേ, കോളയ്ക്കുമെതിരായ സമരം, പ്ളാച്ചിമട, വനംകൈയേറ്റങ്ങള്‍ക്കെതിരെ, കുടിവെള്ളസമരം,മതികെട്ടാനിലും കോഴിക്കോട് സൂചിപ്പാറയിലും മറ്റും നടന്ന സമരം..ഏതെങ്കിലും ഒരു ജനകീയ സമരമുഖത്ത് നാം പിണറായിവിജയനെ കണ്ടിട്ടുണ്ടോ? ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ താങ്ങായും തണലായും സമരമുഖങ്ങളില്‍ ഉള്ളവരുമായേ ആത്മബന്ധം ഉണ്ടാവൂ.

പണ്ട് എൽഡി.എഫിൽ ഉണ്ടായിരുന്ന കാലത്തേ അനുഭവം വീരൻ പറയുന്നത് ഇങ്ങിനെ..‘വിജയന്‍യുഗ’ത്തില്‍ നടപ്പ്‌രീതികളും കീഴ്‌വഴക്കങ്ങളും മാറിമറിയുകയാണ്. ഞങ്ങള്‍ തീരുമാനിച്ചു പറയും. നിങ്ങള്‍ അനുസരിക്കണം എന്നതായി സ്ഥിതി. തീരുമാനങ്ങള്‍എല്ലാം ഏകപക്ഷീയമാണ്. ആരും ഒന്നിലും ഇടപെടരുത്.

അതുകൊണ്ടുതന്നെ കുറേക്കാലമായി ഞാന്‍ മുന്നണിയോഗത്തില്‍ പോകാറില്ലായിരുന്നു. എന്തെങ്കിലും ഭിന്നാഭിപ്രായം പറയുമ്പോള്‍, പുച്ഛവും ധാര്‍ഷ്ട്യവും പ്രകടിപ്പിച്ച്, പരിഹാസത്തോടെ മുഖംകോട്ടി, വിജയന്‍ പറയും, ‘ആ, നിങ്ങള് പറഞ്ഞാട്ടെ, ആ പറഞ്ഞ് കഴിഞ്ഞോ?’ ഘടകകക്ഷി നേതാക്കളോട് ഇത്രമാത്രം ധാര്‍ഷ്ട്യം കാണിച്ച, അവരെ അവഹേളിച്ച ഒരു സി.പി.എം നേതാവുണ്ടോ? ഭിന്നാഭിപ്രായം പറഞ്ഞപ്പോള്‍, ആര്‍.എസ്.പി. നേതാവ് ചന്ദ്രചൂഢന്‍ നാക്ക് വാടകയ്ക്ക് കൊടുക്കുകയാണെന്നായിരുന്നു വിജയന്റെ പരിഹാസം. മറ്റൊരിക്കല്‍ സി.കെ. ചന്ദ്രപ്പനെയും പിന്നെ ആദ്യ തലമുറയില്‍പ്പെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായ വെളിയത്തെയും പരിഹസിച്ചു.

ആരെയെങ്കിലും അപഹസിക്കാതിരുന്നിട്ടുണ്ടോ ഈ നേതാവ്? സി.എച്ചിനെയും അഴീക്കോടനെയും ഇ.എം.എസ്സിനെയും മറ്റുമാണ് മുന്നണിനേതൃസ്ഥാനത്ത് ഞങ്ങളൊക്കെ കണ്ടിരുന്നത്. ഓരോ കാര്യങ്ങളിലും വിജയന്‍ കാണിക്കുന്നത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതാണോ? ചന്ദ്രചൂഡന്‍ തന്റെ വരുതിയില്‍ നില്‍ക്കുന്നയാളല്ല എന്ന് കണ്ടപ്പോള്‍, ആര്‍.എസ്.പിയുടെ രാജ്യസഭാസീറ്റ് ആവശ്യപ്പെടാതെ തന്നെ സി.പി.ഐക്ക് കൊടുത്തു. ആര്‍.എസ്.പിയുടെ കൊല്ലം സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. ഒടുവില്‍, സ്വാശ്രയപ്രശ്‌നം മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് സി.പി.ഐ പറയുന്നു. ലാവ്‌ലിന്റെ പ്രോസിക്യൂഷന്‍ അനുമതിപ്രശ്‌നവും മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ല. എല്ലാം എ.കെ.ജി. സെന്ററില്‍ തീരുമാനിക്കും. മന്ത്രിസഭയും മുന്നണിയും അത് അംഗീകരിച്ചുകൊള്ളണം. ഒരു പട്ടേലരും ബാക്കിയുള്ളവര്‍ വിധേയന്മാരും.
ഇത്തരം നടപ്പുകള്‍ കണ്ടും കേട്ടും പരിചയമില്ലാത്തതിനാല്‍ എന്തു വിട്ടുവീഴ്ച ചെയ്തും അപമാനം സഹിച്ചും എല്‍.ഡി.എഫില്‍ തുടരേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.രാഷ്ട്രീയ അഭിപ്രായവ്യത്യാസമുള്ളവരെ കായികമായി നേരിടുന്നതായി, ‘വിജയന്‍ യുഗ’ത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്‌കാരം.

തന്നെ സ്തുതിക്കാത്തവരെ തകര്‍ക്കുകയാണ് വിജയന്റെ അജണ്ട. അതിന് ഒരു പാര്‍ട്ടിയെ കരുവാക്കുക. പത്രമാധ്യമങ്ങളെ ഇത്രമാത്രം എതിര്‍ത്ത ഒരു പാര്‍ട്ടി സെക്രട്ടറി സി.പി.എമ്മിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെഴുതുമ്പോള്‍ വിജയനു മുന്‍പുംപിന്‍പും എന്ന ഒരു അതിര്‍ത്തിരേഖ ആവശ്യമായിവരും. അയാള്‍ ആ പാര്‍ട്ടിയെ ലിക്വിഡേറ്റ് ചെയ്യും.
മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കുടുംബയോഗം മുതല്‍ കേന്ദ്രനേതൃത്വം വരെ ചര്‍ച്ച ചെയ്യുന്ന ഏകപ്രശ്‌നം ലാവ്‌ലിന്‍ മാത്രമാണ്. ഇതിനിടയില്‍ ലോകത്തും നമ്മുടെ രാജ്യത്തും എന്തെല്ലാം സംഭവിച്ചു. ഒന്നിനെക്കുറിച്ചും സി.പി.എമ്മിന് ഉല്‍ക്കണ്ഠയില്ല. കടപ്പാട്: സമകാലിക മലയാളം

Karma News Editorial

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 min ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

16 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

25 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

44 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

45 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago