മനിസ്ക്രീന്‍ പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹം നടന്നു. നടി മൃദുല വിജയിയുടെ കഴുത്തില്‍ നടന് യുവ കൃഷ്ണ മിന്നു ചാര്‍ത്തി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ എട്ട് മണിക്കും എട്ട് പതിനഞ്ചിനും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ആണ് വിവാഹം നടന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത്. എല്ലാവരോടും സ്നേഹം, വളരെ സന്തോഷമുണ്ട്. ഇനി അങ്ങോട്ടും തുടര്‍ന്നും ഈ സ്നേഹവും കരുതലും വേണമെന്നും മൃദുലയും യുവയും വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇന്നലെ ഇവരുടെ ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ശ്രദ്ധേയമായിരുന്നു. നടി രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് ഇടനില നിന്നത്. രേഖയുടെ പിറന്നാള്‍ ആഘോഷത്തിലായിരുന്നു മൃദുലയും യുവയും കണ്ടുമുട്ടിയത്. വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ വിവാഹിതര്‍ ആകുന്നത്. ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളും ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വൈറലായി.
അഭിനയത്തിന് പുറമെ ഡാന്‍സും മിമിക്രിയുമായി സജീവമാണ് മൃദുല. യുവകൃഷ്ണ ആകട്ടെ മെന്റിലിസ്റ്റാണ്. ഇരുവരും ഇതുവരെ പരമ്പരകളില്‍ ഒന്നിച്ച് എത്തിയിട്ടില്ല. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേര്‍ന്നുള്ള ചിത്രമായിരുന്നു മൃദുല ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. യുവയും ഇതേ ചിത്രം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.
ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന് മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…
എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്മുകള് എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…