ഇനി മൃദുല യുവകൃഷ്ണയുടേത് മാത്രം, കാത്തിരുന്ന താരവിവാഹം കഴിഞ്ഞു

മനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹം നടന്നു. നടി മൃദുല വിജയിയുടെ കഴുത്തില്‍ നടന്‍ യുവ കൃഷ്ണ മിന്നു ചാര്‍ത്തി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ എട്ട് മണിക്കും എട്ട് പതിനഞ്ചിനും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ആണ് വിവാഹം നടന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത്. എല്ലാവരോടും സ്‌നേഹം, വളരെ സന്തോഷമുണ്ട്. ഇനി അങ്ങോട്ടും തുടര്‍ന്നും ഈ സ്‌നേഹവും കരുതലും വേണമെന്നും മൃദുലയും യുവയും വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇന്നലെ ഇവരുടെ ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ശ്രദ്ധേയമായിരുന്നു. നടി രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് ഇടനില നിന്നത്. രേഖയുടെ പിറന്നാള്‍ ആഘോഷത്തിലായിരുന്നു മൃദുലയും യുവയും കണ്ടുമുട്ടിയത്. വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ വിവാഹിതര്‍ ആകുന്നത്. ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളും ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വൈറലായി.

അഭിനയത്തിന് പുറമെ ഡാന്‍സും മിമിക്രിയുമായി സജീവമാണ് മൃദുല. യുവകൃഷ്ണ ആകട്ടെ മെന്റിലിസ്റ്റാണ്. ഇരുവരും ഇതുവരെ പരമ്പരകളില്‍ ഒന്നിച്ച് എത്തിയിട്ടില്ല. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേര്‍ന്നുള്ള ചിത്രമായിരുന്നു മൃദുല ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. യുവയും ഇതേ ചിത്രം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.