entertainment

അതേ മാസം, അതേ സ്ഥലം, അതേ വേഷം, അനുജത്തി കടന്നുപോയ വഴികളിലൂടെ ചേച്ചിയും, മൃദുലയുടെ ചിത്രം വൈറല്‍

ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്ന സന്തോഷത്തിലാണ് നടി മൃദുല വിജയിയും ഭര്‍ത്താവ് യുവ കൃഷ്ണയും. ജീവിതത്തിലേക്ക് ആദ്യ കുഞ്ഞ് എത്തുന്നതിന്റെ സന്തോഷത്തിലാണ് താര കുടുംബം. ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ സന്തോഷം എല്ലാം പങ്കുവെയ്ക്കാറുണ്ട്. തുടര്‍ന്ന് ഗര്‍ഭകാലത്തെ ഓരോ തമാശകളും സന്തോഷങ്ങളും ഇരുവരും പങ്കുവെയ്ക്കാറുണ്ട്. സഹോദരി പൂര്‍ണ ഗര്‍ഭിണി ആയിരിക്കെയാണ് മൃദുലയും ഗര്‍ഭിണിയായത്. പിന്നീട് ഒരേ വീട്ടില്‍ രണ്ട് ഗര്‍ഭിണികളുള്ള സന്തോഷം പങ്കുവെച്ച് മൃദുല സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മൃദുലയുടേയും സഹോദരി പാര്‍വതിയുടേയും ചിത്രങ്ങളാണ് വൈറലാകുന്നത്. പാര്‍വതി മൂന്നാം മാസത്തില്‍ ധരിച്ചിരുന്ന വേഷം ധരിച്ച് കുഞ്ഞ് വയറില്‍ തലോടി ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിന്ന അതേ സ്ഥലത്ത് അതേ വേഷത്തിലും പോസിലും നില്‍ക്കുന്ന മൃദുലയാണ് വൈറല്‍ ഫോട്ടോയിലുള്ളത്. ‘അതേ മാസം… അതേ വേഷത്തില്‍… അതേ സ്ഥലത്ത്’ എന്ന് അടികുറിപ്പോടെയാണ് മൃദുല ചിത്രം പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയാണ് പാര്‍വതി വിജയിക്ക് പെണ്‍കുഞ്ഞ് പിറന്നത്.

മൃദുലയുടെ പാത പിന്തുടര്‍ന്നാണ് അനുജത്തിയായ പാര്‍വതിയും അഭിനയ രംഗത്തെത്തിയത്. കുടുംബവിളക്ക് എന്ന പരമ്പരയിലായിരുന്നു ആദ്യം അഭിനയിച്ചത്. പരമ്പരയിലെ ക്യാമറാമാനുമായി പാര്‍വതി പ്രണയത്തിലാവുകയും വിവാഹതിരാകവുകയും ചെയ്തു. പിന്നീട് അഭിനയ രംഗത്ത് നിന്നും പാര്‍വതി വിട്ടു നില്‍ക്കുകയായിരുന്നു. യാമിക എന്നാണ് മകള്‍ക്ക് പാര്‍വതി നല്‍കിയിരിക്കുന്ന പേര്.

കൃഷ്ണ തുളസി എന്ന സീരിയലിലൂടെയാണ് മൃദുല ശ്രദ്ധിക്കപ്പെട്ടത്. നടനും മജീഷ്യനുമെല്ലാമായ യുവ കൃഷ്ണയെയാണ് മൃദുല വിവാഹം ചെയ്തത്. തുമ്പപ്പൂ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് താരം ഗര്‍ഭിണിയായത്. ഡോക്ടര്‍ റെസ്റ്റ് നിര്‍ദ്ദേശിച്ചതിനാല്‍ സീരിയലില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

Karma News Network

Recent Posts

പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല- സിനിമ ജീവിതത്തെക്കുറിച്ച് മെറീന

ഏതാനും ദിവസം മുൻപ് നടി മെറീന മൈക്കിൾ ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവനും…

1 min ago

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കി, കൂട്ട അവധിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ

കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ…

3 mins ago

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവല്ല: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരയ്ക്കല്‍ ചുള്ളിക്കല്‍ വീട്ടില്‍ ബോസ്ലേ മാത്യുവിന്റെ മകന്‍ ബൈജു(42)വാണ് മരിച്ചത്. ശാരീരികാവശതകള്‍…

11 mins ago

ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച്‌ സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂള്‍…

41 mins ago

ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാര്‍ തലയില്‍ വീണു, ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി…

41 mins ago

കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കം, മേയറുടെ വാദങ്ങൾ പൊളിയുന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : നടുറോഡിൽ കെഎസ്ആർടിസി ഡ‍്രൈവറുമായി തർക്കിച്ച സംഭവത്തിൽ പച്ചക്കള്ളമെന്ന് തെളിയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന…

53 mins ago