പാലക്കാട് ആറു വയസ്സുകാരനെ മഡ് റെയ്സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയതിന് അച്ഛനെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസെടുത്തത്. കേസെടുത്ത സൗത്ത് പൊലീസ് ഇയാളോട് അടിയന്തരമായി സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു.
ഞായറാഴ്ച കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകള്‍ സംഘടിപ്പിച്ച മഡ് റെയസിംഗ് പരിശീലനത്തിലാണ് കുട്ടിയെ പങ്കെടുപ്പിച്ചത്. 16, 17 തീയതികളില്‍ നടക്കുന്ന റെയ്സിംഗിന് വേണ്ടിയായിരുന്നു പരിശീലനം. ടോയ് ബൈക്കാണ് ഉപയോഗിച്ചത് എന്നാണ് പിതാവിന്റെ വിശദീകരണം. എന്നാല്‍ മുതിര്‍ന്നവര്‍ക്കൊപ്പം അപകടകരമാം വിധം റേസിംഗ് നടത്തിയതിനാലാണ് കേസെടുത്തത്. പരിശീലന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…