topnews

തടി പിടിക്കാന്‍ കൊണ്ടുവന്ന ആന വിരണ്ട് പാപ്പാനെ ഒറ്റയടിക്ക് തീർത്തു

തിരുവനന്തപുരം കല്ലമ്പലത്ത്‌ തടി പിടിക്കാന്‍ കൊണ്ടുവന്ന ആന വിരണ്ട് പാപ്പാനെ നിലത്തടിച്ച് കൊന്നു.ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. പുത്തന്‍കുളം സ്വദേശിയായ സജീവന്‍റെ കണ്ണന്‍ എന്ന ആനയാണ് പാപ്പാനെ കൊന്നത്.കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ആയിരുന്നു തടി പിടിക്കുന്നതിനിടെ പാപ്പാന്‍റെ ശരീരത്തിലേക്ക് തടി എടുത്തിടുകയും തുടർന്ന് പാപ്പാനെ തുമ്പിക്കൈയിലെടുത്ത് നിലത്തടിക്കുകയും ചെയ്യ്തത് .പാപ്പാന്‍റെ മൃതദേഹത്തിന് സമീപത്ത് തന്നെ ആന നിലയുറപ്പിച്ചതിനാല്‍ ഏറെ നേരം പണിപ്പെട്ടാണ് മൃതേദഹം മാറ്റാനായത്. തടി പിടിക്കുന്നതിനിടെ വിരണ്ട ആന പാപ്പാനെ ചുഴറ്റിയെടുക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു. മൃതദേഹത്തിന് അടുത്ത് നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് തളച്ചത് സംഭവത്തിന് ശേഷവും ഉണ്ണിയുടെ മൃതദേഹത്തിന് അരികില്‍ തന്നെ നിലയുറപ്പിച്ച ആനയെ ഏറെ നേരം കഴിഞ്ഞു കൊല്ലത്ത് നിന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് തളച്ചത്. തുടര്‍ന്നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചത്.

അതേസമയം, ചൂട് കൂടുന്നതും ,മറ്റു അസ്വസ്ഥതകള്‍ ഉണ്ടാകുമ്പോഴും ഒക്കെയാണ് ആന ആ പ്രദേശത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോൾ അത് ഇടയുന്ന അലെങ്കിൽ വിരണ്ടു പോകുന്നതായി നാം കണക്കാക്കുന്നത് .അതായതു ആന രക്ഷപ്പെട്ട്‌ ഓടുമ്പോഴോക്കെയാണ് വൻ അപകടം ഉണ്ടാകുന്നത്.സാഹചര്യമാണ്‌ ആനയെ ഇടയാന്‍ പ്രേരിപ്പിക്കുന്നത്‌ എന്ന് നാം ഓർക്കുക.പാപ്പാനെ മാത്രമേ ആനയുടെ കൊമ്പു പിടിക്കാന്‍ ആന അനുവദിക്കുകയുള്ളൂ. കൂടി നില്‍ക്കുന്നവരുടെ ഇടയില്‍ നിന്ന്‌ ഒരാള്‍ ആനയുടെ കൊമ്പുപിടിച്ചതാണ്‌ ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞത്‌. ഫലമോ കൊമ്പു പിടിച്ചയാളടക്കം മൂന്ന്‌ പേരെ ആന കുത്തിക്കൊന്നു.ഉത്സവങ്ങള്‍ക്കും മറ്റും പൊരിവെയിലത്ത്‌ ആനയെ നിര്‍ത്തുന്നത്‌ മറ്റൊരു കാരണം. ആനയ്‌ക്കുചുറ്റും ആനയെ കാണാന്‍ കൂടിനില്‍ക്കുന്ന ജനം ആനയ്‌ക്ക്‌ ശല്യമാണ്‌. ക്ഷേത്രങ്ങളില്‍ നടക്കുന്ന കരിമരുന്നു പ്രയോഗവും ആനയ്‌ക്ക്‌ അരോചകമുണ്ടാക്കുന്നുഇവയൊക്കെക്കരണവും ആനകൾ ഇടയാം .പൊതുവെ ചൂടുകൂടിയ ശരീരമാണ്‌ ആനയുടേത്‌.ഉത്സവങ്ങള്‍ക്കും മറ്റും നാലും അഞ്ചും മണിക്കൂറുകള്‍ വെയിലത്ത്‌ നില്‍ക്കുന്ന ആനയുടെ കാര്യം കഷ്‌ടമാണ്‌.

ടാറിട്ട റോഡിലും തിളക്കുന്ന വെയിലത്തും ആനകള്‍ നില്‍ക്കേണ്ടി വരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ആനയെ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോൾ ആന ഇടയുന്നു .ആനയുടെ നായകനും വില്ലനുമെല്ലാം പാപ്പാൻ തന്നെയാണ്,പാപ്പാന്റെ നിയന്ത്രണത്തിലാണ്‌ ആന. മദ്യപാനം പാപ്പാനെ നിയന്ത്രണമില്ലാത്തവനാക്കുന്നു. മദ്യപിച്ച്‌ വന്ന്‌ ആനയെ അടിക്കുകയും തോട്ടി പ്രയോഗിച്ച്‌ ചെവിക്ക്‌ വലിക്കുകയും ചെയ്യുന്ന പാപ്പാന്‍മാര്‍ക്ക്‌ നേരെ ആന പ്രതികരിച്ചിട്ടുണ്ട്‌. ആനയുടെ പൂര്‍ണസുരക്ഷ പാപ്പാന്റെ കൈയ്യിലാണ്‌. ആന ഇടയുന്നതിന്റെ ഒരു കാരണം പാപ്പാന്റെ ദുഃസ്വഭാവമാണ്‌. സാഹചര്യത്തെളിവുകള്‍ആന ഇടയുന്നതിന്റെ പ്രധാനകാരണം അതിന്റെ സാഹചര്യമാണ് ,അന്തരീക്ഷമര്‍ദ്ധവും അതിലൊരു ഘടകമാണ്‌. മാറുന്ന കാലാവസ്ഥ ആനയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യും. അന്തരീക്ഷ താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റു മൃഗങ്ങളെ അപേക്ഷിച്ച്‌ ആനയുടെ താപനില വളരെ കുറവാണ്‌.നാല്‍പതിനും അമ്പതിനും ഇടയ്‌ക്ക്‌ പ്രായമുള്ള ആനകളാണ്‌ കൂടുതല്‍ ഇടഞ്ഞിട്ടുള്ളത്‌. അതായത്‌ ക്ഷീണവും തളര്‍ച്ചയും ഈ ആനകള്‍ക്ക്‌ കൂടുന്നു എന്നര്‍ത്ഥം. ഏകദേശം ആനകള്‍ ഇടയുന്ന സമയം പത്തിനും പതിനൊന്നിനും രണ്ടു മണിക്കും മൂന്നുമണിക്കും ഇടയിലാണ്‌ഈ സമയങ്ങളിൽ ചൂടുകൂടുന്നു എന്നത്‌ ആണ് കാരണം.

ഈ സമയങ്ങളില്‍ തണുപ്പുള്ള സ്ഥലത്ത്‌, മരത്തിന്റെ ചുവട്ടിലോ മറ്റോ വിശ്രമം അത്യാവശ്യമാണ്‌. ഇല്ലങ്കിൽ ഇവ ഇടയും.കൂടുതലും അപകടങ്ങള്‍ നടന്നത്‌ ജനങ്ങളുടെ ശല്യം കൊണ്ടോ പാപ്പാന്റെ ആനയോടുള്ള സമീപനം മൂലമോ ആണ്‌.ആന ഇടഞ്ഞോടുന്നതിന്‌ പ്രധാന കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം തന്നെയാണ്‌. ഉത്സവസീസണുകളായ ഫെബ്രുവരി, മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ എന്നീ മാസങ്ങളില്‍ ചൂട്‌ കൂടുതലായിരിക്കും. വര്‍ഷം തോറും ചൂടുകൂടിക്കൊണ്ടിരിക്കുന്നു. മദം, ആന ഇടയാന്‍ ഒരു കാരണമാണെങ്കില്‍ മദം പൊട്ടി ഓടുന്നത്‌ വളരെ കുറവാണ്‌. ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്ന പ്രകോപനമാണ്‌ ആന ഇടയാന്‍ മറ്റൊരു കാരണം. ഇതാണ്‌ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നതും.

Karma News Network

Recent Posts

കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങി, യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ താമരക്കുളം സ്വദേശി ബാബു ആണ് മരിച്ചത്. അൽപം…

3 mins ago

വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി- അനുമോൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുകയായിരുന്നു. ഇവൻ മേഘരൂപൻ…

11 mins ago

സിദ്ധാ‍ർഥന്റെ മരണം, വ്യക്തതയുണ്ടാക്കാന്‍ ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്‌ധോപദേശം തേടി സിബിഐ

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണം ആത്മഹത്യയോ കൊലപാതകമോ ദുരൂഹതയുടെ ചുരുൾ അഴിക്കാൻ ഡൽഹി എയിംസിനെ സമീപിച്ചിരിക്കുകയാണ് CBI.…

38 mins ago

ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെത്തി ശത്രുദോഷ പൂജ നടത്തി മോഹൻലാൽ

കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെത്തി ശത്രുദോഷ പൂജയിൽ പങ്കെടുക്കുന്ന നടൻ മോഹൻലാലിൻ്റെ വീഡിയോ വൈറലാകുന്നു. വളരെ വ്യത്യസ്തമായ ശത്രുദോഷ…

38 mins ago

നിയന്ത്രണങ്ങൾ ഫലം കാണുന്നു, വൈദ്യുതി ഉപഭോഗത്തിൽ നേരിയ ഇടിവ്

തിരുവനന്തപുരം : കെഎസ്ഈബി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ…

39 mins ago

ഉണ്ണി ആർ സാറേ, വിനായകൻ സാറിനോട് വേണ്ട, മനസിലായോ സാറേ, ഉണ്ണി ആറിനെതിരെ വിനായകൻ

എഴുത്തുകാരൻ ഉണ്ണി ആറിൻ്റെ പരാമർശത്തിനെതിരെ പരിഹാസവുമായി നടൻ വിനായകൻ രം​ഗത്ത്. ലീല എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമർശിച്ച നടൻ വിനായകനെ…

1 hour ago