entertainment

നടൻ മുകേഷിൽ നിന്ന് രക്ഷപെടാൻ രണ്ടാം ഭാര്യ മേതിൽ ദേവിക, വിവാഹമോചന ഹർജി സമർപ്പിച്ചു

നടനും എംഎൽഎയുമായ മുകേഷിന്റെ രണ്ടാ വിവാഹവും പരാജയത്തിലേക്ക്. ഗുരുതരമായ ആരോപണങ്ങളാണ്‌ നടനും സി.പി.എം കൊല്ലം എം എൽ എ കൂടിയായ മുകേഷിനെതിരേ ഉള്ളത്. പരസ്ത്രീ ബന്ധം, തെറിപറഞ്ഞ് ഭീഷണി പെടുത്തൽ, അമിത മദ്യപാനം നടത്തി സ്ഥലകാല ബോധം നഷ്ടപെടൽ, പീഢനം എന്നിങ്ങനെ പോകുന്നു.സരിതയുമായി വേർപിരിഞ്ഞ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. കുടുംബ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചു എന്നാണ്‌ വരുന്ന വിവരങ്ങൾ.

മുകേഷിനേക്കാൾ 22 വയസിന്റെ പ്രായ കുറവാണ്‌ മേതിൽ ദേവികയ്ക്ക്. മകളുടെ പ്രായം എന്ന് നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ടായ ട്രോളുകളേ എല്ലാം അതി ജീവിച്ച ദമ്പതിമാർ പിന്നീട് പിണക്കത്തിലായി. ദേവിക ഏറെ കാലമായി അകന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ദേവികയുടേയും രണ്ടാം വിവാഹമായിരുന്നു മുകേഷുമായി.

പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ ഡാൻസിനും സ്വർണ മെഡൽ നേടി. നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോൾ എംഎൽഎയുമാണ്.സരിതയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ദേവികയെ വിവാഹം കഴിക്കുന്നത്.

22 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും അന്ന് ഇരുവരും വിവാഹം കഴിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. ഇപ്പോൾ ഇതേ ആരോപണം തന്നെയാണ് മേതിൽ ദേവികയും ഉന്നയിക്കുന്നത്.

മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഭർത്താവെന്ന നിലയിൽ മുകേഷ് പരാജയമാണെന്നും മദ്യപാനവും തെറിവിളിയും ഉണ്ടെന്നും പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് മേതിൽ ദേവിക വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ പിന്നിലെന്നുമാണ് സൂചന, 2002 ൽ ആണ് രാജീവ് നായരെ ദേവിക വിവാഹം കഴിക്കുന്നത്.വിവാഹശേഷം ബൈംഗ്ലൂരിലേക്ക് താമസവും മാറി.ഇരുവർക്കും ദേവാങ്ക് എന്ന ഒരു മകനുമുണ്ട്. എന്നാൽ രണ്ടുവർഷത്തിൽ ദാമ്പത്യ ജീവിതം വഴിപിരിഞ്ഞതോടെ ദേവിക തിരികെ സ്വന്തം നാടായ പാലക്കാടേക്ക് തിരികേ എത്തി.തുടർന്ന് പാലക്കാട് രാമനാട്ടുകരയിൽ ശ്രീപാദം എന്ന നൃത്ത സ്ഥാപനം തുടങ്ങി. ആ സമയത്താണ് മുകേഷിന്റെ ആലോചന വരുന്നതും വിവാഹം കഴിക്കുന്നതും.

തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാൽ അതുവരെ ഒരു തുറന്നു പറച്ചിലുകൾക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു.

തുടർന്ന് ഇവർ ബോധരഹിതയായി വീഴുകയും ചെയ്തിരുന്നു. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ.മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്നങ്ങൾ പുറത്തറിയാതിരിക്കാൻ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു.

നടി സരിതയേയും മുകേഷ് ക്രൂരമായി പീഢിപ്പിക്കുകയും ചെയ്തിരുന്നു. പരസ്ത്രീ ബന്ധവും അന്ന് ആരോപണത്തിൽ വന്നിരുന്നു. കരഞ്ഞും മറ്റും ആയിരുന്നു സരിത മുകേഷുമായുള്ള ഓർമ്മകൾ ഇന്നും പങ്കുവയ്ക്കുന്നത്. ആ ബന്ധം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്രേ. ഈ കടന്നൽ കൂട്ടിലേക്കാണ്‌ മേതി ദേവിക വന്നത് എന്ന് പോലും കമന്റുകളും വന്നിരുന്നു. എന്തായാലും നടൻ മുകേഷുമായുള്ള ആദ്യ ഭാര്യക്ക് ഉണ്ടായ അനുഭവങ്ങൾ തന്നെയാണിപ്പോൾ രണ്ടാം ഭാര്യക്കും എന്ന് പുറത്ത് വരുന്ന വിവരങ്ങൾ ശരി എങ്കിൽ പറയാം

കൊല്ലത്ത് ജനരോക്ഷം ആയിരുന്നു മുകേഷിനെതിരേ. പിന്നിൽ സി.പി.എം ഉള്ളത് കൊണ്ട് മാത്രമാണ്‌ നടൻ അവിടെ നിന്നു വീണ്ടും ജയിച്ചത്. ഏത് കുറ്റി ചൂലിനേ പിടിച്ച് നിർത്തിയാലും സി.പി.എം ജയിക്കുന്ന കാലമാ​‍ൂതിനാൽ കൂടി മുകേഷ് ജനരോക്ഷത്തേ മറി കടന്ന വീണ്ടും ജയിച്ചു. ജയിച്ച് കഴിഞ്ഞാൽ ജനങ്ങൾക്കും വോട്ടർമാർക്കും കാണണം എങ്കിൽ ബഡായി ബംഗ്ളാവ് കാണണം എന്നാണവസ്ഥ എന്നായിരുന്നു പരിഹാസവും

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

6 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

7 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

7 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

8 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

9 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

10 hours ago