entertainment

വിവാദങ്ങൾക്ക് വിട, വീണ്ടും മിനിസ്ക്രീനിൽ സജീവമാകാനൊരുങ്ങി മുകേഷ്

മുകേഷ് മേതിൽ ദിവിക വിവാഹമോചനം സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായിരുന്നു. ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്. ഉപനായകനായിട്ടാണ് മുകേഷ് ഭൂരിഭാഗം സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, അപരൻ,തനിയാവർത്തനം,കാക്കത്തൊള്ളായിരം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാഫാദർ ഒറ്റയാൾ പട്ടാളം, കല്യാണ പിറ്റേന്ന്, ഫ്രണ്ട്സ് മാട്ടുപെട്ടി മച്ചാൻ, മാന്നാർ മത്തായി സ്പീക്കിംഗ്, അമേരിക്കൻ അമ്മായി, അമ്മായി, കാക്കക്കുയിൽ, ടു ഹരിഹർ നഗർ എന്നിവയാണ് പ്രധാന സിനിമകൾ.

സിനിമകൾക്കൊപ്പം ടെലിവിഷൻ രംഗത്തും സജീവമായ താരങ്ങളിൽ ഒരാളാണ് മുകേഷ്. ഇത്തവണ മഴവിൽ മനോരമയിലെ ഒരു ചിരി ഇരുചിരി ബംബർ ചിരി പരിപാടിയിലാണ് മുകേഷ് പങ്കെടുക്കുന്നത്. കോമഡി റിയാലിറ്റി ഷോയുടെ പുതിയ പ്രൊമോ വീഡിയോയിൽ മുകേഷിന്‌റെ വരവ് കാണിക്കുന്നു. ഓണം സ്‌പെഷ്യൽ എപ്പിസോഡിലാണ് മുകേഷ് എത്തുന്നത്. ഗോൾഡൻ ബസർ എന്ന പുതിയൊരു സംഭവം കൂടി ഈ എപ്പിസോഡ് മുതൽ ഷോയിൽ ഉണ്ടാവും.

മൂന്ന് വിധികർത്താക്കൾ ചിരിച്ചാൽ അമ്ബതിനായിരം രൂപയുടെ ജാക്ക്‌പോട്ടാണ് മൽസരാർത്ഥികൾക്ക് ഇതുവരെ നൽകിയത്‌. എന്നാൽ പുതിയ പ്രൊമോയിൽ മുകേഷിനെ ചിരിപ്പിച്ചാൽ ഗോൾഡൻ ബസറിലൂടെ ഒരു ലക്ഷം രൂപ ലഭിക്കും. കോടീശ്വരൻ, ഡീൽ ഓർ നോ ഡീൽ, സെൽ മീ ദ ആൻസർ, ബഡായി ബം​ഗ്ലാവ് തുടങ്ങിയ പരിപാടികളും നടൻ അവതരിപ്പിച്ചു. ടോപ്സിം​ഗർ പോലുള്ള പരിപാടിയിൽ ജഡ്ജായും താരം എത്താറുണ്ട്

Karma News Network

Recent Posts

‘വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ പൊരുൾ മനസിലായി’; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…

13 mins ago

​​ഗോപിക്കൊപ്പം ​ഗ്ലാമറസ് ലുക്കിൽ മയോനി, ചൂടൻ ചർച്ച

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…

60 mins ago

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

2 hours ago

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…

2 hours ago

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു, ദൃശ്യങ്ങൾ പുറത്ത്, സംഭവം മഞ്ചേരിയിൽ

മലപ്പുറം : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും…

2 hours ago

സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ ‘മിഴാവിൽ ഈശ്വരി’, അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ

ഭാര്യ രശ്മിക്കൊപ്പം വടക്കൻ മലബാറിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഗായകൻ ജി. വേണുഗോപാൽ. സംഗീത, നൃത്ത, വിജ്ഞാന മേഖലകളുടെ സംരക്ഷകയായി കുടികൊള്ളുന്ന…

2 hours ago