kerala

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താം; ഒരവസരം മാത്രം, തിരുത്തൽ കോവിൻ സൈറ്റ് വഴി

കൊവിഡ് വാക്‌സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റെയും രണ്ടാം ഡോസിന്റേയും ബാച്ച്‌ നമ്ബരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ഇതുകൂടാതെ പല കാരണങ്ങള്‍ കൊണ്ട് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തെറ്റ് തിരുത്താനും സാധിക്കും.

തെറ്റ് തിരുത്താന്‍ ഒരേയൊരു അവസരം

കൊവിഡ് സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നവര്‍ സൂക്ഷ്മതയോടെ ചെയ്യണം. ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച്‌ വിനിയോഗിക്കുക. ഇനിയും തെറ്റുപറ്റിയാല്‍ പിന്നെ ഒന്നും ചെയ്യാനുള്ള അവസരം ലഭ്യമല്ല.

സര്‍ട്ടിഫിക്കറ്റില്‍ എങ്ങനെ തെറ്റുതിരുത്താം?

ആദ്യമായി കോവിന്‍ വെബ്‌സൈറ്റിലെ ഈ ലിങ്കിലേക്ക് (https://selfregistration.cowin.gov.in) പോകുക. വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്ബര്‍ നല്‍കി ഗെറ്റ് ഒ.ടി.പി. ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ഒ.ടി.പി. നമ്ബര്‍ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്ബോള്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ വരും.

സര്‍ട്ടിഫിക്കറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന റെയ്‌സ് ആന്‍ ഇഷ്യുവില്‍ (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്, മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസ്, ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ്, റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്ബര്‍ രജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ കാണിക്കും.

സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താന്‍

പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്ബര്‍ എന്നിവ തിരുത്താന്‍ കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകള്‍ വരുത്തി സബ്‍മിറ്റ് ചെയ്യാവുന്നതാണ്.

വെവ്വേറെ രണ്ട് ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍
രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസില്‍ ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്‍മിറ്റ് ചെയ്യേണ്ടതാണ്.

പാസ്‌പോര്‍ട്ട് നമ്ബര്‍ ചേര്‍ക്കാന്‍

ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാസ്‌പോര്‍ട്ട് നമ്ബര്‍ തെറ്റാതെ ചേര്‍ക്കേണ്ടതാണ്.

മറ്റൊരാള്‍ നമ്മുടെ നമ്ബരില്‍ രജിസ്റ്റര്‍ ചെയ്താല്‍

നമ്മുടെ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ആരെങ്കിലും സര്‍ട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റൈല്‍സില്‍ കാണിച്ചാല്‍ റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്ബര്‍ രജിസ്‌ട്രേഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാവുന്നതാണ്.

ബാച്ച്‌ നമ്ബരുള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

വാക്‌സിന്‍ നല്‍കിയ തീയതിയും ബാച്ച്‌ നമ്ബരും ഉള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്‌സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കില്‍ പോയി ഒ.ടി.പി. നമ്ബര്‍ നല്‍കി വെബ് സൈറ്റില്‍ കയറുക. അപ്പോള്‍ അക്കൗണ്ട് ഡീറ്റൈല്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവരങ്ങള്‍ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങള്‍ നല്‍കേണ്ടതില്ല.

ഒരു മൊബൈല്‍ നമ്ബരില്‍ നിന്നും 4 പേരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനാല്‍ നാലു പേരുടേയും വിവരങ്ങള്‍ ഇതുപോലെ തിരുത്താനോ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കും.

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

6 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

6 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

7 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

8 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

8 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

9 hours ago