പൃഥ്വിരാജിനും ഉണ്ണി മുകുന്ദനും പിന്നാലെ മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്തെത്തി. എല്ലാവരും മുല്ലപ്പെരിയാർ വിഷയത്തിൽ പങ്കുചേരണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഓരോ ദുരന്ത സന്ധിയിലും ഉയർന്നു കേൾക്കുന്ന, എന്നാൽ ആരും ഇന്നേവരെ ചെവിക്കൊള്ളാൻ കൂട്ടാക്കാത്ത, ഒരു കൂട്ട നിലവിളിയാണിതെങ്കിലും ഏവരും ഇതിൽ പങ്ക് ചേർന്നേ പറ്റൂ. കാരണം, ഒച്ചയിട്ടാലേ സത്യത്തിന് പോലും ഇവിടെ മെച്ചമുള്ളൂ’, അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ പൃഥ്വിരാജ് ഉൾപ്പെടെ സിനിമ മേഖലയിൽ നിന്നും നിരവധി പേർ പ്രതികരണം അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. 120 വർഷത്തോളം പഴക്കമുള്ള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റി വെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്ന് പൃഥ്വിരാജ് പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിക്ക് ഒടുവിൽ ലഭിച്ച വിവരം പ്രകാരം ജലനിരപ്പ് 137 അടി പിന്നിട്ടു. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാൻ കാരണമായിരിക്കുന്നത്. ഇതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാർജ്ജിച്ചതോടെ സെക്കന്റിൽ അയ്യായിരത്തി അറുനൂറ്റിയമ്പത് ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട് 2150 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…