കെജിഎഫ് സിനിമയുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ സിനിമ സംവിധാനം ചെയ്യാൻ പൃഥ്വിരാജ്. ടൈസൺ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയും. ലൂസിഫർ, ബ്രോ ഡാഡി, എമ്പുരാൻ എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ഇത്.
‘എന്റെ നാലാമത്തെ സംവിധാനസംരംഭം. എമ്ബുരാന് ശേഷമുള്ള അടുത്ത ചിത്രം. സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം വീണ്ടും. ഇത്തവണ വലിപ്പമേറും. ഞങ്ങളുടെ വീക്ഷണത്തെ പിന്തുണയ്ക്കാൻ ഇന്ത്യൻ സിനിമയിലെ വമ്പൻ നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് ഒപ്പമുണ്ട്.’-പൃഥ്വിരാജ് കുറിച്ചു.
മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാൻ ഇന്ത്യൻ ചിത്രമായാണ് ഇത് എത്തുക. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നിർമാതാക്കൾ റിലീസ് ചെയ്തു. ചിത്രം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയിൽ വരുന്ന എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്.
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…