entertainment

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് മുരളി ഗോപി

ഓവർ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകൾക്കും വാർത്താ പോർട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഓൺലൈൻ മാധ്യമങ്ങളെയും ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും വാർത്താനിയന്ത്രണ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടാണ് കേന്ദ്രസർക്കാർ നടപടിയുണ്ടായിരിക്കുന്നത്.

സർഗാത്മകമായ ഉള്ളടക്കത്തെ സർക്കാർ നിയന്ത്രണം, രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നത് ഏതൊരു ജനാധിപത്യത്തിലും പ്രധാനമാണ്. അതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ കൂട്ടായ പരിശ്രമത്തോടെ, നിയമപരമായി നേരിടണം. അത് വൈകാതെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. സേ നോ ടു സെൻസർഷിപ്പ് എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ്‌

ഒടിടി പ്ലാറ്റ്ഫോമുകൾക്കും വാർത്താ പോർട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതു സംബന്ധിച്ച ഉത്തരവ് ഇന്ന് രാവിലെയാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സിനിമ, ഡോക്യുമെൻററി, വാർത്ത, രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം ഇനി കേന്ദ്രസർക്കാർ നിരീക്ഷിക്കും. ആവശ്യമെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തും. അതിൻറെ തുടക്കമായാണ് നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളെയും വാർത്താ പോർട്ടലുകളെയും വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയുള്ള ഉത്തരവ്. വാർത്താ പോർട്ടലുകൾക്കും ഓൺലൈൻ വിനോദ പോർട്ടലുകൾക്കും ലൈസൻസ് ഉൾപ്പെടെ നിർബന്ധമാക്കാൻ സാധ്യതയുണ്ട്.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

32 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

55 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago