ആലപ്പുഴ : ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. ചേർത്തലയിൽ കടക്കരപ്പിള്ളി വെട്ടയ്ക്കൽ സ്വദേശി ആരതിയെയാണ് ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ആരതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ ഭർത്താവ് ശ്യംജിത്തിനും പരിക്കേറ്റു. ഇരുവരരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് യുവതി ഏറെ നാളായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം.
ഇരു ചക്രവാഹനത്തിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് വഴിയിൽ തടഞ്ഞു നിർത്തി. തുടർന്നുണ്ടായ വാക്കു തർക്കത്തിൽ പ്രകോപിതനായ ശ്രീജിത്ത് കയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. നാട്ടുകാർ ഓടിക്കൂടിയാണ് തീ അണച്ചത്. പിന്നാലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…