ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്, സംഭവം ചേർത്തലയിൽ

ആലപ്പുഴ : ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. ചേർത്തലയിൽ കടക്കരപ്പിള്ളി വെട്ടയ്‌ക്കൽ സ്വദേശി ആരതിയെയാണ് ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ആരതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ ഭർത്താവ് ശ്യംജിത്തിനും പരിക്കേറ്റു. ഇരുവരരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് യുവതി ഏറെ നാളായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം.

ഇരു ചക്രവാഹനത്തിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് വഴിയിൽ തടഞ്ഞു നിർത്തി. തുടർന്നുണ്ടായ വാക്കു തർക്കത്തിൽ പ്രകോപിതനായ ശ്രീജിത്ത് കയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. നാട്ടുകാർ ഓടിക്കൂടിയാണ് തീ അണച്ചത്. പിന്നാലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.