Home kerala മാവേലിക്കരയില്‍ പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തി

മാവേലിക്കരയില്‍ പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തി

പോലീസുകാരിയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി വെട്ടിയും പെട്രോള്‍ ഒഴിച്ച് തീകത്തിച്ച് കൊല്ലുകയും ചെയ്തു. കേരളാ പോലീസിനെ ആകെ ഞെട്ടിച്ച് ഈ സഭവം നടന്നത് മാവേലിക്കര വള്ളികുന്നത്ത് ആണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി യൂണിഫോമില്‍ ആയിരുന്നു ക്രൂരമായ കൊല നടന്നത്. മാവേലിക്കര വള്ളിക്കുന്നം സ്വദേശി സൗമ്യ(31) ആണ് മരിച്ചത്. അക്രമിക്കും പൊള്ളലേറ്റിട്ടുണ്ട്.3വിധത്തില്‍ ക്രൂരത അരങ്ങേറി. ആദ്യം കാറിടിപ്പിച്ച് സൗമ്യയേ വീഴ്ത്തി. പിന്നെ ആക്രമി കാറിനു പുറത്തിറങ്ങി വടിവാള്‍ കൊണ്ട് ആഞ്ഞ് വെട്ടുകയായിരുന്നു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീ കത്തിച്ചു.ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വള്ളികുന്നം സ്റ്റേഷനില്‍ നിന്ന്വീട്ടിലേക്ക് വരികയായിരുന്നു സൗമ്യ.

പിന്നാലെ കാറിലെത്തിയ യുവാവ് വാഹനം കൊണ്ട് ഇടിച്ചു. സൗമ്യയെ പിന്തുടര്‍ന്ന അക്രമി വടിവാളു കൊണ്ട് വെട്ടിപ്പരിക്കേല്‍പിക്കുയും ചെയ്തു. പിന്നീട് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മൃതദേഹം ഇപ്പോഴും സംഭവസ്ഥലത്തു തന്നെയാണ്.മൂന്ന്കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.അക്രമിയെ പൊള്ളലേറ്റതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്സംഭവത്തിന്റെ കാരണം വ്യക്തമല്ല. കേരളാ പോലീസിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു ദാരുണ സംഭവം പോലീസിനെതിരെ ഉണ്ടായിട്ടില്ല. അതും വനിതാ പോലീസുകാരിക്കെതിരെ. അതിനാല്‍ തന്നെ പോലീസ് ആസ്ഥാനത്ത് പോലും വാര്‍ത്ത ഞടുക്കം ഉണ്ടാക്കി. പോലീസുകാര്‍ക്ക് പോലും നടു റോഡില്‍ ഇതാണ് സ്ഥിതി എങ്കില്‍ ജനങ്ങളായ ഞങ്ങളുടെ അവസ്ഥ എന്നവിധത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി. എല്ലാവരും കൊലപാതകത്തേ അപലപിക്കുന്നുണ്ട്.

ദാരുണമായ കൊല നടന്നത് പട്ടാപകല്‍ എന്നതും എടുത്ത് പറയേണ്ടതാണ്.പോലീസുകാരിയുടെ മരണം കേരളത്തേ ആകെ ഞെട്ടിച്ചിരിക്കുന്നു. പോലീസുകാര്‍ക്കിടയിലും സംഭവം ഭീതി പരത്തുകയാണ്. ഇക്കാലമത്രയും പോലീസിനെതിരെ ഇത്ര ക്രൂരമായ ആക്രമണം നടന്നിട്ടില്ല. പോലീസിനോട് ജനങ്ങള്‍ക്ക് ഭയവും തൊടാന്‍ പോലും പേടിയും ഉണ്ടായിരുന്നു. അതിനെല്ലാം മാറ്റം വരുകയാണ്. മാത്രമല്ല പോലീസില്‍ വനിതാ പോലീസിന്റെ സുരക്ഷിതത്വത്തേ പോലും ഇത് ചോദ്യം ചെയ്യപ്പെടുന്നു. അതും ജോലി കഴിഞ്ഞ് വരുമ്പോഴാണ് അക്രമവും കൊലപാതകവും