ലേക് ഷോറിൽ കിഡ്നി എടുത്ത ജീവനക്കാരിക്ക് പറഞ്ഞ പണം നല്കാതെ ചതിച്ചു, കാശ് ചോദിച്ച ദാദാവിനെ ബലാൽസംഗം ചെയ്തു!

കൊച്ചി ലേയ്ക് ഷോർ ആശുപത്രിയുമായി ബന്ധപ്പെട്ട് വൃക്ക ദാനം ചെയ്ത അവിടുത്തേ തന്നെ മുൻ ജീവനക്കാരിയുടെ ഞടുക്കുന്ന വെളിപ്പെടുത്തൽ. ലേയ്ക് ഷോർ ആശുപത്രിയിൽ ജോലി ചെയ്തപ്പോൾ തന്റെ വൃക്ക സമ്മർദ്ദം ചെലുത്തി ദാനം ചെയ്യിപ്പിച്ചു. 8.5 ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് ചതിച്ചു.വൃക്ക ദാനം ചെയ്ത യുവതിമാരേ പണം ചോദിച്ച് ചെല്ലുമ്പോൾ ഏജന്റുമാർ ബലാൽസംഗം ചെയ്യും. എന്നിട്ട് 100വും 2000വും രൂപ നല്കി വിട്ടയക്കും. വൃക്കയും പോയി മാനവും പോയി…ഇനി എന്തു ചെയ്യും…

കടത്തിലും ജപ്തിയിലും മുങ്ങി നിന്ന ഞാൻ അവരുടെ പ്രലോഭനങ്ങളിൽ വീഴുകയായിരുന്നു. 40 ലക്ഷം രൂപയാണ്‌ വൃക്ക രോഗിയിൽ നിന്നും വാങ്ങുന്നത്. പുറമേ നിന്നും വരുന്ന രോഗികളിൽ നിന്നും വൻ തുക വാങ്ങിക്കും. എന്നിട്ട് ദാദാവിനു നല്കുക 8.5 ലക്ഷം രൂപയുടെ ഉറപ്പ് മാത്രം. കാര്യം കഴിയുമ്പോൾ നക്കാപ്പിച്ച കാശും കൊടുത്ത് പറ്റിക്കും. എന്റെ വൃക്ക എടുത്തിട്ട് എനിക്ക് പണവും തന്നില്ല കടവും വീട്ടിയില്ല, എന്നെ ചതിച്ചു. പണം ചോദിച്ച് ചെന്നപ്പോൾ ഏജന്റുമാർ ലൈംഗീകമായി പീഢിപ്പിച്ചു. എന്നിട്ട് 2000 രൂപ തന്ന് വിട്ടു. ഞാൻ കൊടുത്ത പരാതികളിൽ കേസെടുക്കുന്നില്ല. പീഢന പരാതിയും അന്വേഷണം ആരൊക്കെയോ മുടക്കുന്നു.

ലേയ്ക് ഷോർ ആശുപത്രിയിൽ ഈ അനുഭവം എനിക്ക് മാത്രമല്ല. വൃക്ക ദാദാക്കളേ മുഴുവൻ ചതിക്കുന്നു. വൃക്ക സൗജന്യമായി ദാനം ചെയ്യാനേ നിയമപരമായി സാധിക്കൂ. സൗജന്യമായി ദാനം ചെയ്യുന്ന എഗ്രിമെന്റിൽ ഒപ്പിട്ടാലേ വൃക്ക ദാനം ചെയ്യാൻ ആകൂ.ഇതാണ്‌ ഏജന്റുമാരും മാഫിയകളും വൃക്ക എടുത്ത ശേഷം തുരുപ്പ് ചീട്ടാക്കുന്നത്. വൃക്ക ദാനം ചെയ്തവർക്ക് വാഗ്ദാനം ചെയ്ത പണം ലഭിക്കാൻ നിയമപരമായ ഒരു മാർഗവും ഇല്ല. നമ്മുടെ അവയവങ്ങൾ 40ഉം 50ഉം ലക്ഷത്തിനു വിറ്റ് നമ്മളേ പറ്റിക്കുകയാണ്‌ ചെയ്യുന്നത്. വൃക്ക ദാനം ചെയ്ത യുവതിമാരേ പണം ചോദിച്ച് ചെല്ലുമ്പോൾ ഏജന്റുമാർ ബലാൽസംഗം ചെയുത സംഭവവും യുവതി വിശദീകരിക്കുന്നു.നമ്മുടെ ശരീരത്തിലെ അവയവങ്ങൾ അവർ നല്ല വിലക്ക് കച്ചവടം ചെയ്യുന്നു. എന്നിട്ട് നമ്മളേ മാനബ്ഗം ചെയ്ത് വീഡിയോകളും പകർത്തുന്നു. മനുഷ്യ മനസാക്ഷിയേ മരവിപ്പിക്കുന്ന കാര്യങ്ങൾ