കേരള പോലീസിന്റെ ഈ പോക്ക് ശരിയല്ല, റിട്ട. ഡി സി പി യുടെ ശബ്ദരേഖ

ഒരു പോലീസുകാരനെ വാർത്തെടുക്കുന്ന പരിശീലനം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള നിലവിലെ സിസ്റ്റത്തിലെ അപാകതകൾ തുറന്ന് കാട്ടുകയാണ്‌ റിട്ട. ഡി സി പി ആയ ജോസഫ്. അദ്ദേഹത്തിനു ഇത് പറയാൻ ധൈര്യം ഉണ്ടായത് ശരിക്കും റിട്ടയഡ് ആയതിനാൽ മാത്രമാണ്‌. ഇത്തരം സത്യങ്ങൾ സേനക്കുള്ളിൽ സർവീസിൽ ഇരുന്ന് വിളിച്ച് പറഞ്ഞാൽ അത്തരക്കാരുടെ അന്ത്യം ആയിരിക്കും ഫലം.

റിട്ട.ഡി സി പി ജോസഫ് കഴിഞ്ഞ ദിവസം വിരമിച്ച പോലീസ് ഓഫീസർമാരുടെ ഒരു കൂടി ചേരലിൽ പ്രസംഗിച്ചിരുന്നു. ഇന്നിപ്പോൾ കേരള പാോലിസിന്റെ കാര്യക്ഷമതയും ഉത്തരവാദിത്വവുമെല്ലാം പലരീതിയിലാണ് നടന്നു പോകുന്നതെന്ന് ഡി സി പി കർമ ന്യൂസിനോട് പറഞ്ഞു. പോലീസിൽ നിന്നും സാധാരണക്കാരനു നീതി കിട്ടാത്ത വാർത്തകൾ കാണുമ്പോൾ പെൻഷൻ പറ്റിയത് നന്നായെന്ന് തോന്നും. കേരള പോലിസിലെ എല്ലാ ക്ലാസുകളും ഇപ്പോൾ മാറി. പണ്ടുള്ള പോലിസുകാർ റിട്ടയഡായാൽ പോലും അവരുടെ ബോഡി ഫിറ്റായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഇന്നത്തെ ടെസ്റ്റെല്ലാം വെറും പ്രഹസനമാണ്. പോലിസ് ഡിപ്പാർട്ട്മെന്റിൽ പല പ്രശ്നങ്ങൾ ഉണ്ട്. എസ്ഐ മുതൽ താഴെ തട്ടിലുള്ള പോലിസുകാരാണ് ദുരിതം അനുഭവിക്കുന്നത്.

വീഡിയോ കാണാം