kerala

വഖഫ് നിയമന൦; രണ്ടാം ഘട്ട സമര൦ ഈ മാസം 27 ന് പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

വഖഫ് ജീവനക്കാരുടെ നിയമനം പിഎസ്‍സിക്ക് വിട്ട വിഷയത്തില്‍ രണ്ടാംഘട്ട സമരം പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. വിഷയത്തിൽ ഈ മാസം 27 ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. നിയമസഭ ചേരുമ്പോള്‍ നിയമസഭാ മാർച്ചും പ‍ഞ്ചായത്തുകളിൽ രാപ്പകല്‍ സമരവും നടത്തും. മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചർച്ചക്ക് വിളിപ്പിച്ചത് തന്നെ കബളിപ്പിക്കാനാണെന്നും ചർച്ച തന്നെ വലിയ പ്രഹസനമായിരുന്നെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

വഖഫ് ജീവനക്കാരുടെ നിയമനം പിഎസ്‍സിക്ക് വിട്ട വിഷയത്തില്‍ കോഴിക്കോട് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്. ശക്തമായ തുടര്‍സമരങ്ങള്‍ സര്‍ക്കാരിനെതിരെ വേണമെന്ന നിലപാടിലാണ് നേതൃത്വം. നിയമസഭാ തെരെഞ്ഞെടുപ്പ് തോല്‍വി പഠിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും യോഗം വിലയിരുത്തി.

അതേസമയം കമ്മ്യൂണിസത്തിനെതിരെ സമസ്‍ത പ്രമേയം അവതരിപ്പിച്ചു. സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് സമ്മേളനത്തിൻ്റെ കൺവീനർ സലിം എടക്കര പ്രമേയം അവതരിപ്പിച്ചത്. ഇസ്ലാമിന്‍റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവൽക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നാണ് സമസ്ത പ്രമേയത്തില്‍ പറയുന്നത്. സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണെന്നും സമസ്ത പ്രമേയത്തിൽ പറഞ്ഞു. സമുദായത്തിനുള്ളിൽ ചിദ്രതയുണ്ടാക്കുന്നതിനെ കുറിച്ച് വിശ്വാസികൾ ജാഗ്രത പുലർത്തണം. മുമ്പില്ലാത്ത വിധം വിവിധ മത വിശ്വാസികൾക്കിടയിൽ ധ്രുവീകരണം നടക്കുന്നുണ്ടെന്നും കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും സമസ്ത പ്രമേയത്തിൽ പറഞ്ഞു.

Karma News Editorial

Recent Posts

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

20 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

49 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

1 hour ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago