kerala

‘വിരട്ടാമെന്ന് കരുതേണ്ടെന്നും മാടമ്പിത്തരം വേണ്ടെന്നും’ പാർട്ടി സ്റ്റൈലിൽ എം.വി.ഗോവിന്ദന്‍.

തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാറിനുമെതിരെ വ്യക്തമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ സി പി എം സ്റ്റൈലിൽ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വിരട്ടാമെന്ന് കരുതേണ്ടെന്നും മാടമ്പിത്തരം വേണ്ടെന്നും ജനം നോക്കിയിരിക്കില്ലെന്നും ഉൾപ്പടെ ഭീക്ഷണിയും മുന്നറിയിപ്പും ഒക്കെ എം.വി.ഗോവിന്ദൻ നടത്തിയിരിക്കുകയാണ്. ‘ബില്ലുകളുടെ കാര്യത്തിൽ സർക്കാരിന് ഒരു ആശങ്കയുമില്ല. ഒരു ദിവസം കൊണ്ട് ഒന്നും അവസാനിക്കില്ലല്ലോ. ബില്ലുകൾ നിയമസഭ പാസാക്കിയിട്ടുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അതൊക്കെ നിയമമാകും. അല്ലാതെ എവിടെപ്പോകാനാണ്? എന്നാണ് എം.വി.ഗോവിന്ദൻ ചോദിച്ചിരിക്കുന്നത്.

സമചിത്തതയില്ലാതെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കുമെതിരെ തെറ്റായ പ്രചാരവേലയാണ് ഗവർണർ നടത്തി കൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായും നിയമപരമായും പ്രവർത്തിക്കാൻ ബാധ്യതയുള്ള ഗവർണര്‍ വസ്തുതകളെ പരിഗണിക്കുന്നില്ല. വിരട്ടാമെന്ന് കരുതേണ്ട, മാടമ്പിത്തരം വേണ്ട. ജനം നോക്കിയിരിക്കില്ല. എം.വി.ഗോവിന്ദൻ തുറന്നടിച്ചിരിക്കുകയാണ്. ബില്ലുകള്‍ ഒപ്പിടുമോയെന്ന് ആശങ്കയില്ലെന്നാണ് ഗോവിന്ദൻ പറഞ്ഞിട്ടുള്ളത്. എന്നാൽ ബില്ലുകൾ ഒപ്പിടില്ലെന്ന ആശങ്കയോടെ, ഇക്കാര്യത്തിൽ എല്ലാവഴിയും സര്‍ക്കാര്‍ ആലോചിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്.

ഒരു ഗവർണർ എന്ന നിലക്ക് വേണ്ട സമചിത്തത ആരിഫ് മുഹമ്മദ്‌ഖാണ് ഇല്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ കണ്ടെത്തൽ. ഗവർണർ പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ആരിഫ് മുഹമ്മദ് ഖാന്റേത്. വില കുറഞ്ഞ നിലപാടുകളാണ് ഗവർണറുടേത്. ഗവർണറുടെ കയ്യിൽ എന്തു തെളിവുണ്ടെങ്കിലും, സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല.

നിയമസഭയെ മറികടന്ന് ഓർഡിനൻസുകൾ ഇറക്കുന്നു എന്നതായിരുന്നു ഇതുവരെ അദ്ദേഹത്തിന്റെ പ്രശ്നം. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച് ഇടതു സർക്കാരിനെ ദുർബലപ്പെടുത്താമെന്നാണോ അദ്ദേഹം ധരിക്കുന്നത്? എന്ന് ഗോവിന്ദൻ ചോദിക്കുന്നു. ഇത്തരം വെല്ലുവിളികളെയൊക്കെ നേരിട്ടാണു പാർട്ടി മുന്നോട്ടുപോയതെന്നു കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം അറിയാവുന്നവർക്ക് അറിയാം എന്നും ഗോവിന്ദൻ പറഞ്ഞു.

Karma News Network

Recent Posts

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

11 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

40 mins ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

1 hour ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

2 hours ago

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

3 hours ago