kerala

പന്നികളോട് മല്‍പിടുത്തത്തിന് പോകരുതെന്ന് പറഞ്ഞത് എത്ര ശരി; ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസനാണെന്ന് എം വി ജയരാജന്‍

ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസനാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ രഹസ്യ കൂടികാഴ്ച്ചയിലൂടെ ഇത് തെളിയിച്ചുവെന്നും എം വി ജയരാജന്‍ വിമര്‍ശിച്ചു.

എവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസന്‍
================
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലൂടെ ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസനാണെന്ന് തെളിയിച്ചു. രാജ്ഭവന്‍ ആര്‍എസ്എസ്സിന്റെ കാര്യാലയമാക്കി മാറ്റിയതില്‍ ശക്തമായ ജനകീയപ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂരില്‍ എത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് താമസിക്കുന്ന സ്ഥലത്ത് വെച്ച് ഗവര്‍ണര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. എന്തിനായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കും ആര്‍എസ്എസ് മേധാവിക്കും ഉണ്ട്.

സര്‍ക്കാര്‍ ചിലവില്‍ അസാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ലോക്മന്ഥന്‍ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു. തൃശ്ശൂരില്‍ ആര്‍എസ്എസ് മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ആ തീരുമാനമുണ്ടായത്. ആര്‍എസ്എസ് സംഘടനകളില്‍ ഒന്നായ പ്രജ്ഞാപ്രവാഹാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതിന്റെ തലവന്‍ ജെ നന്ദകുമാറാണ്. ആരിഫ് മുഹമ്മദ് ഖാന്‍ തുടര്‍ച്ചയായി ആര്‍എസ്എസ് പ്രീണന നിലപാട് സ്വീകരിക്കുന്നത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഉറപ്പാണ്. ആര്‍എസ്എസ് ബിജെപി നേതാക്കളെക്കാള്‍ തീവ്രമായാണ് ആരിഫ് മുഹമ്മദ്ഖാന്‍ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്!

ഗവര്‍ണര്‍ക്ക് ശമ്പളം നല്‍കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ ഖജനാവില്‍ നിന്നാണ്. ഗവര്‍ണര്‍ പദവി ആര്‍എസ്എസ്സിന്റെ സഹ സംഘചാലക് പദവിയല്ല, ഭരണഘടനാ പദവിയാണ്. ആര്‍എസ്എസ്സിന്റെ കാര്യാലയത്തില്‍ പോകുന്നതുപോലെ തന്നെയാണ് അതിന്റെ മേധാവിയുമായുള്ള രഹസ്യകൂടിക്കാഴ്ചയും, ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതും. അജണ്ട വളരെ വ്യക്തമാണ്. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ യുക്തിബോധമുള്ളവര്‍ക്ക് സാധിക്കില്ല. ‘പന്നികളോട് മല്‍പിടുത്തത്തിന് പോകരുത്’ എന്ന് ജോര്‍ജ്ജ് ബര്‍ണാഡ്ഷാ പറഞ്ഞത് എത്ര അന്വര്‍ത്ഥം!

Karma News Network

Recent Posts

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

30 seconds ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

14 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

42 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago