kerala

ലോറി കാറിലേക്ക് ഇടിച്ചു കയറി, PFI ക്കാരുടെ സ്വത്തുകൾ കണ്ടുകെട്ടാൻ സത്യവാങ്മൂലം നൽകിയ ആഭ്യന്തര സെക്രട്ടറിയുടെ വാഹനാപകടത്തിൽ ദുരൂഹത

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകൾ ഫെബ്രുവരി 15 നകം കണ്ടു കെട്ടാമെന്നു ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ഡി.വേണുവും, ഭാര്യ ശാരദ IAS ഉം സഞ്ചരിച്ച കാറ് കായംകുളത്ത് അപകടത്തില്‍ തകര്‍ന്നു.

ഒരു ലോറി കാറിനെ കാറിനെ ഇടിച്ചു് തകർക്കുകയായിരുന്നു. 7 പേരുടെ നില ഗുരതരമായി തുടരുന്നു. ഈ അപകടത്തില്‍ PFI ഹിറ്റ് സ്ക്വാഡു പങ്കെടുത്തിട്ടുണ്ടോ എന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം എന്ന ആവശ്യം ഉയരുകയാണ്.

ദുരൂഹ സാഹചര്യത്തിൽ ആഭ്യന്തര സെക്രട്ടറി വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടത് ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. അപകടത്തിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെന്നു സംശയം. ആലപ്പുഴ കായംകുളത്ത് കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ആഭ്യന്തര സെക്രട്ടറി വി.വേണു, ഭാര്യയും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരൻ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്ക് പരുക്കേറ്റു.

എല്ലാവരെയും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തോടനുബന്ധിച്ചു നടന്ന ഹർത്താലിൽ ഉണ്ടായ നാശനഷ്ട്ടങ്ങൾക്ക് കരണക്കാരായവയുടെ സ്വത്തുക്കൾ പതിനഞ്ച്ച് ദിവസത്തിനകം കണ്ടു കെട്ടണമെന്ന സത്യവാങ്‌മൂലം കോടതിയിൽ നൽകിയ ഉദ്യോഗസ്ഥൻ ആണ് ആഭ്യന്തര സെക്രട്ടറി എന്നത് കൊണ്ട് തന്നെ സംഭവത്തിൽ ദുരൂഹത വർധിച്ചിരിക്കുകയാണ്.

കോടികളുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം നൽകിയവരുടെ സ്വത്തുവകകൾ കണ്ടു കെട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ വൈകിയതിൽ സർക്കാരിന്റെ നിരുപാധിക ക്ഷമാപണം ആഭ്യന്തര സെക്രട്ടറി കോടതിയിൽ ഹാജരായാണു നടത്തുന്നത്. റവന്യു റിക്കവറി നടപടികൾ ജനുവരി 15നകം പൂർത്തിയാക്കുമെന്നു കോടതിയെ ആഭ്യന്തര സെക്രട്ടറി അറിയിക്കുകയും ഉണ്ടായി. ഇതു സംബന്ധിച്ചു സർക്കാർ നൽകിയ സത്യവാങ്മൂലം കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.

പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതിയായ അബ്ദുൽ സത്താറിനെ ഇനി മുതൽ വിഡിയോ കോൺഫൻസിങ് വഴി കോടതിയിൽ ഹാജരാക്കും. ഹർജി ജനുവരി 17നു പരിഗണിക്കുന്നതിനായി മാറ്റിവച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി എൻഐഎ, ഇഡി എന്നിവർ നടത്തിയ റെയ്ഡിനെതിരെയായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ. സംഭവത്തിൽ 5.20 കോടി രൂപ നാശനഷ്ടമുണ്ടായതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഈ നഷ്ടം റവന്യു റിക്കവറിയിലൂടെ പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുന്നത്.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

7 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

8 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

9 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

9 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

9 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

10 hours ago