topnews

പത്മജയെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ച നടത്തി, വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് നന്ദകുമാര്‍

കൊച്ചി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ച നടത്തിയകായി ദല്ലാള്‍ ടിജി നന്ദകുമാര്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു ചര്‍ച്ച നടത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ചര്‍ച്ചയെന്നും നന്ദകുമാര്‍ പറഞ്ഞു.

തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്ത് പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തില്‍ എത്തിയപ്പോള്‍ പത്മജ മാറി നിന്നിരുന്നു. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ അവര്‍ നിരാശയിലാണെന്നാണ് മറുപടി. വിഷയം ഇപിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ എല്‍ഡിഎഫിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് അവരെ വിളിച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു ചര്‍ച്ച എന്നാല്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള തസ്തിക വേണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ഇപി സംസാരിച്ചതിന് പിന്നാലെ വീണ്ടും പത്മജയുമായി സംസാരിച്ചു. എന്നാല്‍ അവര്‍ സൂപ്പര്‍ പരിഗണന ആവശ്യപ്പെട്ടുവെന്നും നന്ദകുമാര്‍ പറഞ്ഞു.

Karma News Network

Recent Posts

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

14 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

42 mins ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

1 hour ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

2 hours ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

3 hours ago