world

കടലാമയുടെ ഇറച്ചി കഴിച്ചു, ഒമ്പത് മരണം, എട്ട് പേർ കുട്ടികൾ, 78 പേർ ആശുപത്രിയിൽ

നെയ്റോബി : കടലാമയുടെ ഇറച്ചി കഴിച്ച എട്ട് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു. സാൻസിബാർ ദ്വീപസമൂഹത്തിലെ പെംബ ദ്വീപിലാണ് അതിദാരുണമായ സംഭവം നടന്നത്. മാർച്ച് അഞ്ചിന് നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കടലാമയുടെ ഇറച്ചി കഴിച്ച
78 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ചവർ കടലാമയുടെ ഇറച്ചി കഴിച്ചിരുന്നുവെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എംകോനിയിലെ മെഡിക്കൽ ഓഫീസറായ ഡോ. ഹാജി ബക്കാരി അറിയിച്ചു. ഇതുമൂലമുണ്ടായ ചെലോനിടോക്സിസം (കടലാമകളുടെ ഇറച്ചി കഴിക്കുന്നത് മൂലമുണ്ടാകുന്ന ഭക്ഷ്യബാധ) കാരണമാണ് മരണം സംഭവിച്ചതെന്നാണ് സ്ഥിരീകരണം.

കടലാമകൾ കഴിക്കുന്ന വിഷാംശമുളള ആൽഗകൾ കാരണമാകാം ഇത് സംഭവിച്ചിട്ടുളളതെന്ന് ടർട്ടിൽ ഫൗണ്ടേഷൻ ചാരി​റ്റി സംഘടന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടലാമയുടെ ഇറച്ചി ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ പെംബ ജനങ്ങൾക്ക് പ്രിയപ്പെട്ടതാണ്. 2021ലും ഇവിടെ സമാന സംഭവം ഉണ്ടായിരുന്നു.

karma News Network

Recent Posts

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തി, തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് പരിക്കേറ്റത്. സംഭവം കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച…

11 seconds ago

പത്താംക്ലാസ് ഫലം അറിയാൻ കാത്തുനിന്നില്ല, വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍

കണ്ണൂര്‍ : പത്താംക്ലാസ് വിദ്യാർത്ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോളിത്തട്ട് അറബി സ്വദേശിനി നടുവിലെ പുരയ്ക്കല്‍ ദുര്‍ഗയുടെ (15) മൃതദേഹം…

29 mins ago

മകന്റെ മർദ്ദനത്തിൽ പിതാവിന് മരണം

മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി എകരൂല്‍ സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ്(26)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ…

35 mins ago

രക്തസാക്ഷി ഫണ്ടിൽ നിന്നും കൈയ്യിട്ടുവാരി, സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി

തിരുവനന്തപുരം : സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ…

1 hour ago

ഫുൾ എപ്ലസ് ഒന്നുമില്ല, എങ്കിലും മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു; കുറിപ്പുമായി പിതാവ്

എ പ്ലസിനെക്കാൾ മകന്റെ സഹജീവികളോടുള്ള സ്നേഹത്തിനും അവന്റെ ജീവിത ശൈലിക്കും വിലകൊടുക്കുന്ന ഒരു പിതാവിൻ്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സമൂഹ…

1 hour ago

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഞ്ചാവ് കൃഷി, പുതിയ നീക്കവുമായി പാകിസ്താൻ

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ വഴി കണ്ടെത്തി പാകിസ്താൻ. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. കഴിഞ്ഞ…

2 hours ago