entertainment

19 വർഷങ്ങൾക്ക് ശേഷം നന്ദനത്തിലെ കണ്ണൻ വീണ്ടും ​ഗുരുവായൂരപ്പനെ തൊഴാനെത്തി

പത്തൊൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടൻ അരവിന്ദ് വീണ്ടും ഗുരുവായൂരിലെത്തി. പൃഥവിരാജും നവ്യ നായരും തകർത്തഭിനയിച്ച നന്ദനം എന്ന സിനിമയിലാണ് അരവിന്ദ് ശ്രീകൃഷ്ണന്റെ വേഷത്തിലെത്തിയത്. 2002ൽ പുറത്തിറങ്ങിയ ചിത്രത്തിൻരെ അവസാന ഭാഗത്ത് ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ഗാനരംഗവും ഇപ്പോഴും പ്രേക്ഷകരുടെ മനസുകളിലുണ്ട്.

ഇത്തവണ പിറന്നാൾ ദിനത്തിലെ നേർച്ച നിറവേറ്റാനായാണ് നടൻ അരവിന്ദ് ഗുരുവായൂരിലെത്തിയത് . ഉത്സവ സമയമായതിനാൽ ക്ഷേത്രത്തിൽ തിരക്കുണ്ടായിരുന്നു . അതുകൊണ്ട് തന്നെ നന്ദനത്തിലെ കണ്ണനെ കണ്ടവർ തിരിച്ചറിയുകയും ചെയ്തു. കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി അമ്പലത്തിൽ പ്രവേശിച്ചപ്പോൾ ഉത്സവത്തിന്റെ ഭാഗമായുള്ള മേളം നടക്കുകയായിരുന്നു. ഭഗവാനെ തൊഴുത് നടയിൽ കാണിക്കയർപ്പിച്ച് കുറച്ചു നേരം എഴുന്നെള്ളിപ്പ് നോക്കി നിന്നു. പത്മശ്രി പെരുവനം കുട്ടൻ മാരാരെ അരവിന്ദ് തൊഴുകുകയും ചെയ്തു

തുടർന്ന് അരവിന്ദ് ക്ഷേത്രനടയിൽ സിനിമയിലെ രംഗത്തിലേതു പോലെ ഫോട്ടോ എടുത്താണ് മടങ്ങിയത്. നഗരസഭ കൗൺസിലർ കെ.പി.ഉദയൻ, ബാബുരാജ് ഗുരുവായൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു

Karma News Network

Recent Posts

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

16 mins ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

37 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago