കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച് കെ വി തോമസും. ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റല്ലെന്ന് കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഗുലാം നബി ആസാദിനുണ്ട്. അതുകൊണ്ട് ബി ജെ പിയില്‍ പോകുമെന്ന് അര്‍ത്ഥമില്ലെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്കൂടിയായ കെ വി തോമസ് പറഞ്ഞു.
തന്റെ സ്വത്വത്തെ മറച്ചുപിടിക്കാത്ത മോദിയെ അഭിനന്ദിക്കുന്നുവെന്നും, പല നേതാക്കളിലെയും നല്ല വശങ്ങളെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും ഗുലാം നബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയും താനുമായുള്ള സാമ്യത എടുത്തുപറഞ്ഞായിരുന്നു ഗുലാം നബിയുടെ പുകഴ്ത്തല്‍. താനൊരു ഗ്രാമവാസിയാണ്. അതില്‍ അഭിമാനിക്കുന്നു. ചായ വിറ്റിരുന്ന ഗ്രാമവാസിയായ മോദി അഭിമാനം നല്‍കുന്നയാളാണ്. തങ്ങള്‍ രാഷ്ട്രീയ എതിരാളികളാണെങ്കിലും അഭിനന്ദിക്കുന്നതില്‍ തെറ്റില്ലെന്നും ഗുലാം നബി പറഞ്ഞു.
ജമ്മു കശ്മീരിലെ ഗുജ്ജര്‍ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗുലാം നബി ആസാദ് നരേന്ദ്ര മോദിയെ പ്രശംസിച്ചത്. മോദിയുമായി രാഷ്ട്രീയപരമായി വളരെയധികം വിയോജിപ്പുകളുണ്ടെന്നും പ്രധാനമന്ത്രി ഒരു പച്ചയായ മനുഷ്യനാണെന്നും ജനങ്ങള്‍ നരേന്ദ്ര മോദിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊളളണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ആഴ്ചകള്‍ക്ക് മു
മുമ്പ് രാജ്യസഭയില്‍ യാത്രയയപ്പ് നല്കുമ്പോള് മോദി ഗുലാം നബിയെ പുകഴ്ത്തുകയും സേവനങ്ങള്‍ ഓര്‍ത്ത് വികാരാധീനനാകുകയും ചെയ്തിരുന്നു.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…