entertainment

അവന് പെണ്ണ് കൊടുക്കരുതെന്ന് അവര്‍ പറഞ്ഞു, ജീവിതം തകര്‍ന്നു, ബോബി കൊട്ടാരക്കര അവസാനം പറഞ്ഞതിനെ കുറിച്ച് നന്ദു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബോബി കൊട്ടാരക്കര. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം തിളങ്ങിയത്. 2000ല്‍ ആയിരുന്നു അദ്ദേഹം അന്തരിച്ചത്. വക്കാലത്ത് നാരായണന്‍കുട്ടി എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ മരിക്കുന്നത്. ഇപ്പോള്‍ ബോബിയുടെ അവസാന ദിവസത്തെ പറ്റിയും അദ്ദേഹത്തിന്റെ മരണം തന്നെ ബാധിച്ചതിനെ കുറിച്ചും പറയുകയാണ് നടന്‍ നന്ദു. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നന്ദു മനസ് തുറന്നത്.

‘ബോബി ഏട്ടനുമായി സൗഹൃദം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എന്റെ അടുത്ത സുഹൃത്ത് ഒന്നും ആയിരുന്നില്ലെന്നാണ് നന്ദു പറയുന്നത്. വര്‍ക്കിന് കാണുമ്‌ബോഴുള്ള സൗഹൃദമാണ്. കാണുമ്‌ബോഴൊക്കെ വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറും. അങ്ങനെ വക്കാലത്ത് നാരായണന്‍ കുട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പകല്‍ മുഴുവന്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ജയറാമിന്റെ സുഹൃത്തുക്കളുടെ വേഷമാണ് ഞങ്ങള്‍ക്ക്’.

അന്ന് രാവിലെ മുതല്‍ ബേബി ചേട്ടന്‍ നെഗറ്റീവ് മാത്രമാണ് പറയുന്നത്. ‘കല്യാണം നടന്നില്ല, കല്യാണം നടത്താനും സമ്മതിച്ചില്ല. ഒരുപാട് ആള്‍ക്കാര്‍ പാരയാണ്. സിനിമാക്കാരന്‍ ആയത് കൊണ്ട് നമ്മുടെ സ്വഭാവം ശരിയില്ല. അവന് പെണ്ണ് കൊടുക്കരുതേ എന്ന് നമ്മുടെ പരിചയക്കാര് തന്നെ പറയുന്നു’ എന്നിങ്ങനെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. ഇനിയും കല്യാണം കഴിക്കാല്ലോ, നിരാശപ്പെടല്ലേ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘നമ്മുടെ ജീവിതം തീര്‍ന്നെടാ’ എന്ന് പറഞ്ഞു.

ഈ കാര്യം വിട്ട് അടുത്തത് പറയുമ്‌ബോഴും നമ്മുടെയൊക്കെ കാര്യം കഴിഞ്ഞു എന്ന് തന്നെ പറയും. ഓരോരുത്തരൊക്കെ ഭയങ്കര വല്യ ജീവിതവുമായി പോവുമ്‌ബോള്‍ നമ്മളൊക്കെ ഇത്രയേ ആയുള്ളു. ജീവിതം തന്നെ തീര്‍ന്നു എന്നൊക്കെ ബോബി പറഞ്ഞു. ആവശ്യമില്ലാതെ നെഗറ്റീവ് പറയല്ലേ എന്ന് ഞങ്ങളൊക്കെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അന്ന് വൈകുന്നേരം വരെ ഷൂട്ടിങ്ങിന്റെ ഇടവേള കിട്ടിയത് കൊണ്ട് എല്ലാവരും ഒരുമിച്ചിരുന്ന് പാട്ട് പാടി. അവസാനത്തെ പാട്ട് പാടിയത് ബോബിയാണ്. ‘മരണം വാതില്‍ക്കല്‍ ഒരു നാള്‍’ എന്ന പാട്ടായിരുന്നു അദ്ദേഹം പാടിയത്.

അതിന് അങ്ങനൊരു അര്‍ഥമുണ്ടെന്ന് ഞങ്ങളൊരിക്കലും കരുതിയില്ല. ശേഷം ഒരു പാട്ടിന്റെ രംഗം ഷൂട്ട് ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ പുള്ളി എന്തോ ഒരു അസ്വസ്ഥത കാണിച്ചു. ഒരു കുഴപ്പവുമില്ല ഇത്രയും നേരം ഇരുന്നതിന്റെ ആണെന്ന് പറഞ്ഞു. അങ്ങനെ ചിത്രീകരണം കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചാണ് തിരിച്ച് പോയത്. എന്നെ ഇറക്കിയിട്ട് പുള്ളി ഹോട്ടലിലേക്ക് പോയി. രാത്രിയിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിട്ട് ബോബിയേട്ടന്‍ മരിച്ച് പോയെന്ന് പറയുന്നത്.

ആദ്യം വിശ്വസിക്കാതെ ഞാന്‍ ഫോണ്‍ വെച്ചു. സത്യമാണെന്ന് പറഞ്ഞ് പുള്ളിയെന്നെ തിരിച്ച് വിളിച്ചു. അത് കേട്ടതോടെ ഞാനങ്ങ് ഷോക്ക് ആയി പോയി. വേഗം ആശുപത്രിയിലേക്ക് പോയി. മോര്‍ച്ചറിയുടെ അടുത്ത് അദ്ദേഹത്തെ അവിടെ സ്ട്രെച്ചറില്‍ കിടത്തിയിട്ടുണ്ട്. തൊട്ട് നോക്കിയപ്പോള്‍ ശരീരത്തിന് ചൂടുണ്ട്. അതൊക്കെ ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല.

Karma News Network

Recent Posts

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

29 mins ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

40 mins ago

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

1 hour ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

2 hours ago

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

10 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

11 hours ago