Premium

പള്ളീലച്ഛനായിരുന്നയാൾ പച്ചിലയും കഴുത്തിലിട്ട് വള്ളിപ്പടർപ്പിൽ കുടുങ്ങിയ ആടിനെ പോലെ നിൽക്കുന്ന നിൽപ്പു കണ്ടാൽ പെറ്റ തള്ള പൊറുക്കുവേല

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹൈന്ദവാചാര പ്രകാരം വൈദികൻ വിവാഹം കഴിച്ചത് വൻ ചർച്ചയായി മാറി. ഫാ. മാത്യു മുല്ലപ്പള്ളി വിവാഹം ചെയ്തത് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഫാ. മാത്യു യുവതിയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇപ്പോളിതാ അനീഷ് ചെമ്പേരി എന്ന യുവാവ് പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താൻ പഠിച്ചതെല്ലാം തെറ്റാണ് എന്ന് ഈ വ്യക്തി തെളിയിച്ചിരിക്കുന്നു. വിഗ്രഹാരധന പാടില്ല, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്, വ്യഭിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്നെല്ലാം വിശ്വാസികളെ പഠിപ്പിക്കുകയും, അതിലുപരി പഠിക്കുകയും ചെയ്ത വ്യക്തിയാണ് ഇന്ന് അന്യന്റെ ഭാര്യയെ , അന്യമതാചാര പ്രകാരം വിവാഹം ചെയ്ത്, താൻ സഭയുടെ നിയമങ്ങളും , പത്ത് കൽപ്പനകളും പഠിപ്പിച്ച വിശ്വാസികളെ നോക്കി പല്ലിളിച്ച് നിൽക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ,

നൂറ് കണക്കിന് ക്രിസ്ത്യൻ ദമ്പതികളെ വിവാഹം എന്ന കൂദാശ നൽകി ആശിർവദിച്ച പ്രിയപ്പെട്ട മാത്യു മുല്ലപ്പള്ളിലച്ചന് ഹൈന്ദവ ആചര പ്രകാരമുള്ള വിവാഹ ആശംസകൾ കൂടെ കുറച്ച് സംശയങ്ങളും. ഇദ്ദേഹം എന്റെ സമപ്രായക്കാരനാണ്, 25 വർഷമായി ദൈവികാന്തീരീക്ഷത്തിൽ അതിൽ 12 വർഷം വൈദിക പഠനത്തിലും, 13 വർഷം വൈദിക ശുശ്രൂഷയിലുമായിരുന്നു. താൻ പഠിച്ചതെല്ലാം തെറ്റാണ് എന്ന് ഈ വ്യക്തി തെളിയിച്ചിരിക്കുന്നു. വിഗ്രഹാരധന പാടില്ല, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്, വ്യഭിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്നെല്ലാം വിശ്വാസികളെ പഠിപ്പിക്കുകയും, അതിലുപരി പഠിക്കുകയും ചെയ്ത വ്യക്തിയാണ് ഇന്ന് അന്യന്റെ ഭാര്യയെ , അന്യമതാചാര പ്രകാരം വിവാഹം ചെയ്ത്, താൻ സഭയുടെ നിയമങ്ങളും , പത്ത് കൽപ്പനകളും പഠിപ്പിച്ച വിശ്വാസികളെ നോക്കി പല്ലിളിച്ച് നിൽക്കുന്നത്.

എന്ത് മാതൃകയാണ് ഈ വ്യക്തി തന്റെ വൈദിക ജീവിതത്തിലൂടെ ക്രിസ്ത്യാനികൾക്ക് നൽകിയത്. താൻ പഠിച്ചതും, പഠിപ്പിച്ചതും, അനുഷ്ഠിച്ചതും തെറ്റാണ് എന്ന് പരസ്യമായി തെളിയിച്ചിരിക്കുന്നു. അമ്പലത്തിൽ വച്ച് കെട്ടിയതല്ല പ്രശ്നം. താൻ വിശ്വസിച്ച മതത്തിലോ , ദൈവത്തിലോ , താൻ അനുഷ്ഠിച്ചിരുന്ന കർമ്മങ്ങളിലോ വിശ്വാസം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം പള്ളിയിൽ വച്ച് വിവാഹം കഴിക്കുമായിരുന്നു. അതാണ് വിശ്വാസം. സേവനം ചെയ്ത ഇടവകകളിൽ തീ പാറുന്ന അത്ഭുദ രോഗ ശാന്തികൾ നടത്തി, വിശ്വാസികളുടെ സാമ്പത്തിക ക്ലേശം മാറ്റി, ജോലി തടസ്സം മാറ്റി, വീട് വയ്ക്കാനുള്ള തടസ്സം മാറ്റി, യേശുക്രിസ്തുവിനെ പോലെ അത്ഭുദം ചെയ്ത് നടന്ന വ്യക്തിയായിരുന്നു ഇന്ന് പവനായി ശവമായി പച്ചിലയും കഴുത്തിലിട്ട് വള്ളിപ്പടർപ്പിൽ കുടുങ്ങിയ ആടിനെ പോലെ നിൽക്കുന്ന നിൽപ്പു കണ്ടാൽ പെറ്റ തള്ള പൊറുക്കുവേല, എവിടെ പോയി ഇദ്ദേഹത്തിന്റെ അത്ഭുദ സിദ്ധികൾ, മനുഷ്യർക്ക് ഭക്തിയേക്കാളുപരി യുക്തിയാണവശ്യം അല്ലാ എങ്കിൽ ഇതുപോലെ ഇരിക്കും.
സ്വർഗ്ഗവും നരകവും എന്നത് കെട്ടുകഥ ആണെന്ന് ഇദ്ദേഹം തെളിയിച്ചിരിക്കുന്നു.

നരകം എന്നത് വിശ്വാസികളെ ഭയപ്പെടുത്തി കൂടെ നിർത്തുവാനുള്ള ഒരു കടിഞ്ഞാൺ മാത്രം. അധികാരത്തിലിരിക്കുമ്പോൾ കൂടെയുള്ള ദരിദ്രരെ മറക്കുന്നതാണ് നിങ്ങൾ ചെയ്യുന്ന തെറ്റ്, പണത്തിന് വേണ്ടി സ്വന്തം സമുദായത്തിൽ പെട്ടവന്റെ ആവശ്യങ്ങൾ നിർവഹിക്കാതെ ഹുങ്കുമായി നടക്കുന്ന വൈദികർ ഇനിയും സഭയിൽ ഒരുപാടുണ്ട്. അന്യന്റെ കുടുംബം തകർത്ത എത്ര വൈദികരെ സഭാ നേതൃത്വം ചിറകിനടിയിൽ ഒളിപ്പിച്ചിരിക്കുന്നു. ഏതോ ഒരു ആലപ്പാടൻ എന്ന വൈദികൻ തകർത്ത കുടുംബങ്ങൾ എത്രയാണ് എന്ന് ആർക്കെങ്കിലും അറിയോ. പലരും കണ്ണീരോടെ എന്നോട് ആലപ്പാടൻ എന്ന വൈദികൻ തകർത്ത അവരുടെ ജീവിതത്തേക്കുറിച്ച് പറഞ്ഞിരിക്കുന്നു. തെറ്റുകൾ മനുഷ്യ സഹജമാണ് , അത് തൊഴിലാക്കിയവരെ സംരക്ഷിക്കരുത്, നിരന്തരമായി തെറ്റുകൾ ചെയ്യുന്നവരെ ചിറകിനടിയിൽ സംരക്ഷിക്കുന്ന സഭ അവരെ പുറത്താക്കിയില്ലാ എങ്കിൽ ഇതുപോലെ നാണം കെടേണ്ടി വരും. മാന്യമായി തിരുവസ്ത്രത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കുന്ന നിരവധി വൈദികർ സഭയിലുണ്ട് അവർക്ക് കൂടി അപമാനമാണ് ഇങ്ങനെയുള്ളവരെ സംരക്ഷിച്ച് ഒടുവിൽ സഭയ്ക്ക് വിപരീതമായി പൊതു സമൂഹത്തിൽ തിരിഞ്ഞ് നിന്ന് പല്ലിളിക്കുന്നത്. അനീഷ് ചെമ്പേരി.

Karma News Network

Recent Posts

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)…

20 mins ago

ഉദ്യോഗസ്ഥർക്കെതിരായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…

32 mins ago

പൊതുഗതാഗതം തടസപ്പെടുത്തി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആര് അധികാരം നൽകി, മേയർക്കെതിരെ പി. ശ്യാംരാജ്

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു…

37 mins ago

പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ്…

1 hour ago

പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല- സിനിമ ജീവിതത്തെക്കുറിച്ച് മെറീന

ഏതാനും ദിവസം മുൻപ് നടി മെറീന മൈക്കിൾ ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവനും…

1 hour ago

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കി, കൂട്ട അവധിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ

കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ…

1 hour ago