kerala

ഈ പോരാട്ടത്തിൽ ഞാൻ ജയിക്കുക തന്നെ ചെയ്യും, വീണ്ടും ക്യാൻസർ പോരാട്ടം, നന്ദുവിന്റെ കുറിപ്പ്

ക്യാന്‍സറിനോട് പോരുതി ജീവിക്കുന്ന യുവാവാണ് നന്ദു മഹാദേവ. പലപ്രാവശ്യം ക്യാന്‍സര്‍ പിടിപെട്ടു. ഒടുവില്‍ ഒരു കാല്‍ വരെ ക്യാന്‍സര്‍ മൂലം കളയേണ്ടി വന്നു. എന്നിട്ടും ചെറു പുഞ്ചിരിയോടെ ജീവിതത്തെ ക്യാന്‍സറിന്റെ പിടിയില്‍ നിന്നും രക്ഷിച്ച് ജീവിക്കാന്‍ ശ്രമിക്കുകയാണ് നന്ദു മഹാദേവ. വീണ്ടും ക്യാന്‍സര്‍ ബാധിച്ചുവെന്ന് വെളിപ്പെടുത്തി നന്ദു ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇപ്പൊൾ വീണ്ടും കീമോ ചെയ്ത് മുടി കൊഴിഞ്ഞ ചിത്രം പങ്ക് വെച്ചിരിക്കുകയാണ് നന്ദു. ഒപ്പം കുറിപ്പും.

ശാസ്ത്രത്തിന്റെ കണക്കുകളിൽ കേവലം 10 ശതമാനം മാത്രമാണ് തിരികെ സാധാരണ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത
ബാക്കി 90 ശതമാനം ആത്മാവിശ്വാസവുമായി ഞാൻ മെഡിക്കൽ സയൻസിന്റെയും സർവ്വേശ്വരന്റെയും മുന്നിൽ നിൽക്കുകയാണ്..!! പക്ഷെ 100 ശതമാനം ഉറപ്പായും ഞാൻ തിരികെ വരും !! ഉറച്ച വിശ്വാസവും ഈ ആത്മവിശ്വാസവും പലവട്ടം അത്ഭുതങ്ങൾ പ്രവർത്തിച്ച ശരീരമാണ് എന്റേത്..!! ഈ പോരാട്ടത്തിൽ ഞാൻ ജയിക്കുക തന്നെ ചെയ്യും..!!- നന്ദു ഫേസ്ബുക്കിൽ കുറിച്ചു.

നന്ദുവിൻെറ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വീണ്ടും പഴയ രൂപത്തിലേക്ക് !!! ഞാനെന്ന സിനിമയുടെ ഒരു പകുതി അവസാനിക്കുന്നു..!! ചങ്കുകളോട് വ്യക്തമായ തുറന്ന് പറച്ചിലുകളോടെ രണ്ടാം പകുതി ആരംഭിക്കുകയാണ്..!!

വസന്തകാലത്തിന് മുമ്പ് ചില വൃക്ഷങ്ങൾ ഇല പൊഴിക്കുന്നത് കണ്ടിട്ടില്ലേ.. അതുപോലെ വരാൻ പോകുന്ന വസന്തത്തിന് മുന്നോടിയായി ഞാനും ഇല പൊഴിക്കുകയാണ്..!! ഈ ജന്മത്തിൽ ഇനി എന്തൊക്കെ വേദന അനുഭവിക്കാൻ വിധിയുണ്ടെങ്കിലും ഇങ്ങനെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം…!

ശാസ്ത്രത്തിന്റെ കണക്കുകളിൽ കേവലം 10 ശതമാനം മാത്രമാണ് തിരികെ സാധാരണ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത
ബാക്കി 90 ശതമാനം ആത്മാവിശ്വാസവുമായി ഞാൻ മെഡിക്കൽ സയൻസിന്റെയും സർവ്വേശ്വരന്റെയും മുന്നിൽ നിൽക്കുകയാണ്..!! പക്ഷെ 100 ശതമാനം ഉറപ്പായും ഞാൻ തിരികെ വരും !! ഉറച്ച വിശ്വാസവും ഈ ആത്മവിശ്വാസവും പലവട്ടം അത്ഭുതങ്ങൾ പ്രവർത്തിച്ച ശരീരമാണ് എന്റേത്..!! ഈ പോരാട്ടത്തിൽ ഞാൻ ജയിക്കുക തന്നെ ചെയ്യും..!!

ഇനി ഒരു പക്ഷേ മറിച്ചായാൽ ഞാൻ തോറ്റു എന്നൊരിക്കലും എന്റെ ചങ്കുകൾ പറയരുത്..!! പകരം.. ഏത് അവസ്ഥയിൽ ആയാലും മരണം തന്നെ മുന്നിൽ വന്ന് നിന്നാലും ഇങ്ങനെ കരളുറപ്പോടെ ചെറുപുഞ്ചിരിയോടെ അതിനെ നേരിടണം.. ഞങ്ങളൊക്കെ ഈ അവസ്ഥയിലും എത്ര സന്തുഷ്ടരാണ്.. ജീവിതം ഓരോ നിമിഷവും ആസ്വദിച്ചു ജീവിച്ചു തന്നെ മരിക്കണം എന്ന നമ്മുടെയൊക്കെ ആശയമാണ് ചർച്ച ചെയ്യേണ്ടത്..!!

ആ മനോനിലയാണ് എല്ലാ മനസ്സുകളിലേക്കും പകർത്തേണ്ടതും പറഞ്ഞു കൊടുക്കേണ്ടതും !!സ്നേഹിച്ചാൽ ചങ്ക് അടിച്ചുകൊണ്ടുപോകുന്ന , സ്നേഹത്തോടെ കൈപ്പറ്റിയാൽ പിന്നെ ഒരിക്കലും വിട്ടു പോകാത്ത ഈ മാൻഡ്രെക്കിന്റെ മൊട്ടത്തല വീണ്ടും ന്റെ പ്രിയപ്പെട്ടവരെ ഏല്പിക്കുകയാണേ..

സ്നേഹം ചങ്കുകളേ…!!

NB : മെസഞ്ചറിൽ ഒത്തിരി msg വന്നിട്ട് ബ്ലോക്ക് ആണ്.. ചങ്കുകൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ കമന്റ് ചെയ്താൽ മതി ട്ടോ… കമന്റ് ബോക്‌സിൽ ചാറ്റ് ചെയ്യാം.. സുഖമാണോ എല്ലാവർക്കും ?

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

7 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

9 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

34 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

38 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago