kerala

ശലഭം സ്വാഭാവിക സമാധിയില്‍ ആയിരുന്നെങ്കില്‍ ഈയുള്ളവന്‍ മരുന്നുകളാല്‍ ആ അവസ്ഥയിലേക്ക് ആനയിക്കപ്പെട്ടതാണ്, നന്ദു മഹാദേവ പറയുന്നു

കാന്‍സറിനെ മനക്കരുത്ത്‌കൊണ്ട് നേരിടുന്ന യുവാവാണ് നന്ദു മഹാദേവ. തന്റെ അനുഭവങ്ങളും മറ്റ് വിവരങ്ങളും നന്ദു സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അടുത്ത് കുറച്ച് അധികം ദിവസമായി നന്ദു സോഷ്യല്‍ മീഡിയകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇതിന്റെ കാരണം നന്ദു തന്നെ തന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എന്നോട് ക്ഷമിക്കണം… എന്നോട് ക്ഷമിക്കണം. എന്നോട് ക്ഷമിക്കണം. കുറച്ചു നാളുകളായി ഞാനും ഈ ലോകവും തമ്മില്‍ ഒരു ബന്ധവുമില്ലായിരുന്നു. പ്യൂപ്പ അവസ്ഥയിലുള്ള ചിത്രശലഭത്തിനെപ്പോലെ സമാധിയില്‍ ആയിരുന്നു ഞാന്‍. ശലഭം സ്വാഭാവിക സമാധിയില്‍ ആയിരുന്നെങ്കില്‍ ഈയുള്ളവന്‍ മരുന്നുകളാല്‍ ആ അവസ്ഥയിലേക്ക് ആനയിക്കപ്പെട്ടതാണ്. പലപ്പോഴും ഒരു ദിവസത്തില്‍ 18 മണിക്കൂര്‍ വരെ ഞാനുറങ്ങി.

രാത്രിയാണോ പകലാണോ സമയമെന്തായി തീയതി എത്രയായി മഴയാണോ വെയിലാണോ തുടങ്ങി പുറത്ത് നടക്കുന്നതൊന്നും ഞാനറിഞ്ഞില്ല.
ഇതിനിടയില്‍ വേണ്ടപ്പെട്ടവരുടെ ജന്മദിനങ്ങള്‍ കടന്നുപോയി. കല്യാണങ്ങള്‍ കഴിഞ്ഞു. അത്രമേല്‍ പ്രിയപ്പെട്ട ചിലര്‍ നമ്മളെ വിട്ടുപോയി. കൂടാതെ എത്രയോ ധീര ജവാന്മാരെ നമുക്ക് നഷ്ടമായി. അവര്‍ക്ക് ഈ സമയം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അതുപോലെ എന്നെ ചേര്‍ത്തു നിര്‍ത്തുന്ന ഒത്തിരിപ്പേര്‍ക്ക് പല സങ്കടാവസ്ഥകളും വന്നു.

പക്ഷെ ഒരു കാര്യത്തിലും വേണ്ടവിധത്തില്‍ ഇടപെടാനോ ആ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരാനോ എനിയ്ക്ക് കഴിഞ്ഞില്ല. സ്‌നേഹത്തിന്റെ പാരമ്യതയില്‍ എന്നെ വിളിച്ചപ്പോഴും മെസ്സേജുകള്‍ അയച്ചപ്പോഴും എനിക്ക് ആരോടും പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഒത്തിരി പ്രിയപ്പെട്ടവരുടെ മെസ്സേജുകള്‍ ഇനിയും വായിക്കാന്‍ കഴിയാതെ ബാക്കിയുണ്ട്. ഞാന്‍ അവഗണിച്ചതായി നിങ്ങളില്‍ ആരെങ്കിലും ഒരു നിമിഷമെങ്കിലും ചിന്തിച്ചാല്‍ പിന്നെ എന്റെ ജീവിതത്തിന് എന്ത് ആര്‍ത്ഥമാണുള്ളത്.

ആരെയും മറന്നിട്ടില്ല ട്ടോ. സ്‌നേഹിക്കുന്ന ഓരോരുത്തരെയും മനസ്സില്‍ പച്ചകുത്തി വയ്ക്കുന്നതാണ് എന്റെ പതിവ്. എന്റെ മനസ്സിന്റെ ഉള്ളിലൊരു സ്‌നേഹത്തിന്റെ ലൈബ്രറിയുണ്ട്. അവിടെ എല്ലാവരുമുണ്ട്. ഒരു പ്രാവശ്യം എങ്കിലും തമ്മില്‍ സംസാരിച്ചിട്ടുള്ളവരെപ്പോലും ഏറെ ഇഷ്ടത്തോടെ ആ ലൈബ്രറിയില്‍ ഞാന്‍ ഭംഗിയായി അടുക്കി വച്ചിട്ടുണ്ട്. നിങ്ങള്‍ പോലുമറിയാതെ നിങ്ങളൊക്കെ ഒരോ വിലമതിക്കാത്ത പുസ്തകങ്ങളായി എന്റെയുള്ളിലുണ്ട്. മിക്കവാറും വായിക്കാറുമുണ്ട്. പിന്നെങ്ങനെ മറക്കാനാണ്. ഈ ലോകത്തില്‍ ഏറ്റവും മൂല്യമുള്ളത് ബന്ധങ്ങള്‍ക്കും പരിശുദ്ധമായ സ്‌നേഹത്തിനും തന്നെയാണ്. ഒരവസരത്തില്‍ എല്ലാവരെയും നൂറ് ശതമാനം സ്‌നേഹിക്കുന്ന ഒരവസ്ഥയില്‍ നമ്മളെത്തും…

ആരോടും വേര്‍തിരിവുകള്‍ ഇല്ലാത്ത ഏറ്റക്കുറച്ചിലുകള്‍ ഇല്ലാത്ത ആ അവസ്ഥയില്‍ ഈ പ്രപഞ്ചത്തിനോട് മുഴുവനും നമുക്ക് മുഴുത്ത പ്രണയം തോന്നും.
സത്യത്തില്‍ നമ്മളെല്ലാവരും പരസ്പരം മന്ത്രികമായി ബന്ധപ്പെട്ടിരിക്കുന്നു. അതിശക്തമായ എന്നാല്‍ അദൃശ്യമായ ഒരു ചങ്ങലയാല്‍ നമ്മളും ഒരു പുല്‍ക്കൊടിയും പോലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരേ മാവ് കൊണ്ടുണ്ടാക്കിയ വ്യത്യസ്ത തരം പലഹാരങ്ങളാണ് നാം. അതിശയിപ്പിക്കുന്ന രുചിയും മണവുമുള്ള അതിവിശിഷ്ടങ്ങളായ വിവിധതരം പലഹാരങ്ങള്‍. ഇവിടെ ഈ പലഹാരത്തിന് സുഖമാണ്. എന്റെ പ്രിയപ്പെട്ട പലഹാരങ്ങള്‍ക്കൊക്കെ സുഖമല്ലേ? ചങ്കുകളുടെ പ്രാര്‍ത്ഥനകള്‍ നല്‍കുന്ന ഊര്‍ജ്ജമാണ് എന്റെ വിജയം. ഇനിയും അത് വേണം. ഒരുപാട് ദൂരം പോകാനുണ്ട്..!!

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

14 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

25 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

43 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

47 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago