social issues

ചേച്ചിയുടെ സ്‌നേഹം എങ്ങനെ വര്‍ണ്ണിക്കണം എന്നറിയില്ല, സീമ ജി നായരെ കുറിച്ച് നന്ദു മഹാദേവ

ക്യാന്‍സറിനോട് പൊരുതി ജീവിക്കുന്ന യുവാവാണ് നന്ദു മഹാദേവ. ശരീരത്തിന്റെ പല ഭാഗങ്ങള്‍ ക്യാന്‍സര്‍ കവര്‍ന്നുവെങ്കിലും മനോധൈര്യം കൊണ്ട് മുന്നോട്ട് ജീവിക്കുന്ന നന്ദു ഏവര്‍ക്കും ഒരു പ്രചോദനമാണ്. അടുത്തിടെയാണ് തന്റെ കരളിനെയും കൈകളെയും ക്യാന്‍സര്‍ കവര്‍ന്ന് തിന്നാന്‍ തുടങ്ങിയെന്ന കാര്യം നന്ദു തന്നെ തുറന്ന് പറഞ്ഞത്. ഇപ്പോള്‍ നടി സീമ ജി നായര്‍ തന്റെ അരികില്‍ എത്തിയതിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നന്ദു. തന്റെ വളര്‍ത്തമ്മയെ പോലെയാണ് സീമ ചേച്ചി എന്ന് നന്ദു പറയുന്നു.

നന്ദുവിന്റെ കുറിപ്പ്, കുറച്ചു സമയം ഞാനും ഉണ്ണിക്കണ്ണനായി മാറുകയായിരുന്നു. യശോദയ്ക്കും ദേവകിക്കും ഇടയില്‍ സ്‌നേഹം കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടി. എന്റെ അമ്മ എനിക്ക് ദേവകിയാണെങ്കില്‍ സീമ ചേച്ചി എന്റെ വളര്‍ത്തമ്മയെ പോലെയാണ്. രാവിലെ എഴുന്നേറ്റ് എനിക്ക് വേണ്ടി ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് ചേച്ചിയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നു.. എന്നിട്ട് യശോദ കണ്ണനെ ഊട്ടുന്നത് പോലെ അതില്‍ സ്‌നേഹവും കൂട്ടി ഉരുളയാക്കി എനിക്ക് വാരി തന്നു. ഇത്രമേല്‍ സ്‌നേഹം അനുഭവിക്കാന്‍ ഞാനെത്ര ഭാഗ്യം ചെയ്തവനാണ് എന്നോര്‍ത്തു ഭഗവാനോട് നന്ദി പറഞ്ഞ നിമിഷങ്ങള്‍.

അത്രയും പ്രിയപ്പെട്ട ചേച്ചിയുടെ സ്‌നേഹം എങ്ങനെ വര്‍ണ്ണിക്കണം എന്നറിയില്ല.. പലപ്പോഴും ഞാനറിയാതെ എന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞൊഴുകി.. പുത്ര വാത്സല്യത്താല്‍ യശോദയുടേയും ദേവകിയുടെയും കണ്ണുകള്‍ നിറയുന്ന കാഴ്ച ഉണ്ണിക്കണ്ണന്‍ കണ്ടത് പോലെ സീമ ചേച്ചിയുടെയും അമ്മയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാനും കണ്ടു. ഒടുവില്‍ സാക്ഷാല്‍ ഗുരുവായൂരപ്പന് ചാര്‍ത്തുന്ന കളഭം എനിക്ക് സമ്മാനിച്ച് അതിലൊരാല്‍പ്പം നെറ്റിയിലും ചാര്‍ത്തി അനുഗ്രഹവും തന്ന ശേഷം ചേച്ചി മടങ്ങി.

സത്യത്തില്‍ സീമ ചേച്ചി ഒരു പ്രതീകമാണ്. എന്നെ സ്വന്തം മകനായി സ്‌നേഹിക്കുന്ന , എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരുപാടൊരുപാട് അമ്മമാരുടെ പ്രതീകം.. ഇത്രയും അമ്മമാരുടെയും ചേച്ചിമാരുടെയും ചേട്ടന്മാരുടെയും സഹോദരങ്ങളുടെയും ഒക്കെ മനസ്സിലൊരു സ്ഥാനവും അവരുടെ സ്‌നേഹവും ലഭിക്കുന്ന ഞാനെത്ര ഭാഗ്യവാനാണ്. എനിക്കെന്റെ പ്രിയപ്പെട്ടവരോടുള്ള സ്‌നേഹവും അനന്തമാണ്.. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ മുന്നോട്ടുള്ള ഇരുള്‍ നിറഞ്ഞ വഴികളില്‍ എനിക്ക് പ്രകാശമാകും…

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

18 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

41 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

53 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago