Categories: kerala

വേറെ വഴിയില്ല, സഹായിക്കണം, ആദ്യമായി തനിക്കായി അപേക്ഷിച്ച് നന്ദു

മലയാളികളെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് നന്ദു മഹാദേവ. ക്യാന്‍സര്‍ എന്ന മഹാവ്യാധിയോടെ പടപൊരുതുന്നത് എങ്ങനെയെന്ന് തെളിയിച്ച യുവാവ്. ഇപ്പോള്‍ ആദ്യമായി തനിക്ക് വേണ്ടി തന്നെ സഹായം ചോദിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നന്ദു. ‘ഇനി ഒരു അടി പോലും മുന്നോട്ടുപോകാന്‍ പറ്റില്ല. പറ്റുംവിധം സഹായിക്കണം..’ നന്ദു പറയുന്നു. ചികിത്സയ്ക്കുള്ള ഭീമമായ ചിലവ് താങ്ങാനാവാത്ത അവസ്ഥയാണെന്നും കഴിയുന്ന പോലെ സഹായിക്കണമെന്നും നന്ദു അപേക്ഷിക്കുന്നു.ചികിത്സയ്ക്കായി വീടും സ്ഥലവും എല്ലാം പണയത്തില്‍ ആണെന്നും മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് വീഡിയോ ചെയ്യുന്നതെന്നും നന്ദു പറയുന്നു,

വീഡിയോയ്ക്ക് ഒപ്പം നന്ദു കുറിച്ച വാക്കുകളിങ്ങനെ;

ഇന്ന് ചിങ്ങം ഒന്നാണ്. ഈ പുതുവത്സരത്തില്‍ കൈനീട്ടമായി ചങ്കുകളോട് ഞാന്‍ ചോദിക്കുന്നത് എന്റെ ജീവന്‍ തന്നെയാണ്. നിങ്ങള്‍ക്കറിയാമല്ലോ കഴിഞ്ഞ 4 വര്‍ഷമായി ഞാന്‍ ഭാരിച്ച ചിലവുള്ള ചികിത്സയുടെ ലോകത്താണ്..! ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സില്‍.ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു. ഇനി എനിക്കറിയില്ല. ഒരിഞ്ചു പോലും മുന്നോട്ട് പോകാനും കഴിയില്ല. ഇപ്പോഴും പുതിയൊരു കീമോ എടുത്തുകൊണ്ടിരിക്കുകയാണ്. സത്യത്തില്‍ എനിക്ക് കീമോയാണ് കീമോയാണ് എന്നു കേട്ടു കേട്ടു നിങ്ങളൊക്കെ മടുത്തിട്ടുണ്ടാകും. അപ്പോള്‍ അത് നേരിടുന്ന എന്റെ അവസ്ഥ ഒന്നോര്‍ത്തു നോക്കൂ.

എന്നാൽ ഫണ്ട് ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് സുതാര്യത വേണം എന്ന ആവശ്യം ഉയർന്നു.2.5 ലക്ഷത്തോളം ലൈക്കുകൾ ഉള്ള ചെകുത്താൻ പേജിൽ ഇതുമായി ബന്ധപ്പെട്ട് വന്ന അഭിപ്രായവും വാദ പ്രതിവാദവും ഉയരുകയായിരുന്നു.അതിങ്ങനെ.എത്ര പണം ആവശ്യമെന്നു പറയാത്ത പണപ്പിരിവ്. രോഗിക്ക് അറിയില്ല എത്ര പണം ആവശ്യമെന്നു. മനോരമയ്ക്കും അറിയില്ല. ഹോസ്പിറ്റലിന് അറിയുമോ?????

ഇങ്ങനെ account number ഇട്ട്.. fund flow control ചെയ്യാൻ പറ്റാതെ പണം ആവശ്യപ്പെട്ടു post ഇട്ടത് മനോരമ ചെയ്തത് തെറ്റ്.സംഭവം അടുത്ത ഒരുകോടിക്കു മുകളിൽ ആണ്.
രോഗിക്ക് പണം ആവശ്യമാണ്.പക്ഷെ..ഈ അക്കൗണ്ടിൽ എത്ര രൂപ വരും എന്ന് വല്ല ഊഹവും ഉണ്ടോ?മനോരമ എന്താണ് ഉദേശിച്ചത്‌?ഇങ്ങനെ പരസ്യം ഇടുമ്പോൾ ഈ അക്കൗണ്ടിലേക്ക് വരുന്ന പണം എത്രയെന്ന് കണക്ക് കാണിക്കാൻ കഴിത്തവർ ഇങ്ങനെ ഒരു പരസ്യം ചെയുന്നത് ശെരിയാണോ??സാധാരണക്കാരന് share ചെയ്യാം… പക്ഷെ ഒരു പത്രം അങ്ങനെ ആവരുത്. Charity ചെയ്യാൻ ആണെങ്കിൽ ഇയാളുടെ ചെലവ് ഏറ്റെടുത്തു വേണം മനോരമ ചെയ്യാൻ.Fund raising മനോരമയിലൂടെ, അപ്പോൾ കണക്കു കാണിക്കാനും അമിതമായി തുക വരാതെ fund flow control ചെയ്യാനും പറ്റും.


ഇതിപ്പോ പിറോസിനെകൾ മോശമാണല്ലോ മനോരമ.ഈ ചെറുപ്പക്കാരൻ മാത്രമല്ല ഇതേ അവസ്ഥയിൽ ഇപ്പോൾ ദുരിതം അനുഭവിക്കുന്നതും.കാര്യങ്ങൾ കണ്ടിട്ട് അത്ര നല്ലതായി തോന്നുന്നില്ല.Post ശ്രദ്ധിച്ചാൽ മനസിലാകും അവിടെ എന്താണ് നടക്കാൻ പോകുന്നതെന്ന്.ഇനി അടുത്ത വിവാദത്തിനു തിരികൊളുത്തി മറ്റൊരു patient കൂടി നാണംകെടാൻ സാധ്യതയുള്ള ഒരു post ആണ് മനോരമ ചെയ്തത്.വർഷ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ?മറ്റ് ആയിരക്കണക്കിന് രോഗികൾക്ക്‌ വേണ്ടി മനോരമ എന്തുകൊണ്ട് post ഇടുന്നില്ല.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

14 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

15 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

36 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

57 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

57 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago