social issues

കാലിന്റെ ഇടയിലെ ഇത്തിരി സ്ഥലത്ത് തലച്ചോറ് കൊണ്ടു നടക്കുന്ന കുറേയെണ്ണം,നന്ദു പറയുന്നു

കാന്‍സറിന് എതിരെ പോരാടുന്ന യുവാവാണ് നന്ദു മഹാദേവ.കാന്‍സര്‍ ബാധിച്ച് ഒരു കാല് നഷ്ടമായ നന്ദു സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.ഇപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം നടത്തുന്നവര്‍ക്ക് എതിരെയാണ് നന്ദുവിന്റെ പുതിയ കുറിപ്പ്.പ്രിയരേ ഏതെങ്കിലും വകതിരിവില്ലാത്ത ഒരു മൃഗത്തിന്റെ ആക്രമണം ഒരുപക്ഷേ നേരിടേണ്ടി വന്നാല്‍ അവള്‍ക്ക് ഒന്നും പറ്റിയിട്ടില്ല എന്നു പറഞ്ഞു അവളെ ചേര്‍ത്തു നിര്‍ത്തി കൂടേണ്ട് ഏട്ടന്‍ എന്നു പറയുകയെ ഉള്ളൂ ഞാന്‍.ഒരാള്‍ ഉപദ്രവിച്ചാല്‍ അവള്‍ക്കെന്തു നഷ്ടപ്പെട്ടു..ഒന്നും നഷ്ടപ്പെട്ടിട്ടില്ല..ആണിന് നഷ്ടപ്പെടാത്ത ഒന്നും പെണ്ണിനും നഷ്ടപ്പെടുന്നില്ല.പിന്നെ മറ്റൊരു കാര്യം.എങ്ങനെ പ്രതികരിക്കണമെന്നത് എന്റെ സ്വാതന്ത്ര്യമാണ്.നിയമത്തെ പോലും നോക്കുകുത്തിയാക്കി സ്ത്രീകളെ ഉപദ്രവിക്കുന്ന ചെറ്റകളെ ഒക്കെ കൊന്നിട്ട് ജയിലില്‍ പോയി കിടന്നാല്‍ അതൊരു അന്തസ്സാണ്.-നന്ദു പറയുന്നു.

നന്ദുവിന്റെ കുറിപ്പ്,കാലിന്റെ ഇടയിലെ ഇത്തിരി സ്ഥലത്ത് തലച്ചോറ് കൊണ്ടു നടക്കുന്ന കുറേയെണ്ണമുണ്ട്.അവിടത്തെ വെറും അമ്പത് ഗ്രാം മാസും അഞ്ചു രോമവും കൊണ്ട് ചിന്തിക്കുന്ന വിഷജീവികള്‍.അങ്ങനെ ഉള്ള മൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞുപോയ ഹത്രാസിലെയും വളയാറിലെയും ഉള്‍പ്പെടെ അനവധി നിരവധി സഹോദരിമാരുടെ ആത്മാക്കള്‍ക്ക് മുന്നില്‍ ആത്മപ്രണാമം നേര്‍ന്നു കൊണ്ട്.പീഡനത്തിനിരയായി രക്ഷപെട്ടിട്ടും സമൂഹത്തില്‍ രണ്ടാം തരക്കാരിയായി ബാക്കി ജീവിതം ജീവിക്കേണ്ട ഗതികേട് അനുഭവിക്കുന്ന സഹോദരിമാര്‍ക്ക് ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ട്.എനിക്കൊരല്പം പറയാനുണ്ട്.തുറന്നു ചോദിക്കുകയാണ്.അബദ്ധത്തില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അതോടെ എന്തോ നഷ്ടപ്പെട്ടു എന്ന ശക്തമായ ഒരു പൊതുബോധം ഇവിടെയുണ്ട്.ആണുങ്ങള്‍ക്ക് കൈമോശം വരാത്ത എന്ത് അവര്‍ക്ക് നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്.എന്തിനാണത്..?അക്രമിക്കപ്പെട്ടതിനെക്കാള്‍ നമ്മുടെ സഹോദരിമാര്‍ തകര്‍ന്നു പോകുന്നത് ആ പൊതുബോധത്തിന് മുന്നില്‍ തനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടി വരുമ്പോഴാണ്.പക്വത പോലും ഉറയ്ക്കാത്ത എത്രയോ ആയിരക്കണക്കിന് സ്ത്രീകള്‍ ആത്മഹത്യകള്‍ പോലും ചെയ്യേണ്ടി വന്നിട്ടുള്ളത് ഈ ഒരു പൊതുബോധം കാരണമാണ്.അണുങ്ങള്‍ ആക്രമിക്കുന്നു.അനുഭവിക്കുന്നതോ അവളും.ആ വേദനയും ഒപ്പം പെണ്ണ് നശിച്ചു എന്ന തെറ്റായ പൊതുബോധം കൊണ്ടുള്ള അഭിമാനക്ഷതവും ഒക്കെ അവള്‍ക്ക് മാത്രം.യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ മറ്റുള്ളവരുടെ മുഖത്തു നോക്കാന്‍ കഴിയാത്തവണ്ണം വൃത്തികേട് കാണിച്ചവനല്ലേ അതിന്റെ ഫലം അനുഭവിക്കേണ്ടത്.അവനല്ലേ അഭിമാന ക്ഷതം തോന്നേണ്ടത്.മറ്റൊരു പെണ്ണിനെ ഉപദ്രവിക്കുന്നവന്‍ സ്വന്തം അമ്മയെയും ഉപദ്രവിക്കും കൂട്ടുകാരന്റെ പെങ്ങളെയും ഉപദ്രവിക്കും എന്നു കണ്ട് അവനെയല്ലേ സമൂഹം കല്ലെറിയേണ്ടതും മാറ്റി നിര്‍ത്തേണ്ടതും.ഇനി അഥവാ പേപ്പട്ടിയെ പോലെ അപകടകാരി ആണേല്‍ തല്ലി കൊല്ലേണ്ടതും അവനെയല്ലേ?ഇനി ഇത് വായിച്ചിട്ട് ചിലരൊക്കെ ചോദിക്കും അനിയാ നിന്റെ പെങ്ങളാണെങ്കിലും ഇങ്ങനെ പറയുമോന്ന്.അവരോട് രണ്ടു വാക്ക്.പ്രിയരേ ഏതെങ്കിലും വകതിരിവില്ലാത്ത ഒരു മൃഗത്തിന്റെ ആക്രമണം ഒരുപക്ഷേ നേരിടേണ്ടി വന്നാല്‍ അവള്‍ക്ക് ഒന്നും പറ്റിയിട്ടില്ല എന്നു പറഞ്ഞു അവളെ ചേര്‍ത്തു നിര്‍ത്തി കൂടേണ്ട് ഏട്ടന്‍ എന്നു പറയുകയെ ഉള്ളൂ ഞാന്‍.ഒരാള്‍ ഉപദ്രവിച്ചാല്‍ അവള്‍ക്കെന്തു നഷ്ടപ്പെട്ടു..ഒന്നും നഷ്ടപ്പെട്ടിട്ടില്ല..ആണിന് നഷ്ടപ്പെടാത്ത ഒന്നും പെണ്ണിനും നഷ്ടപ്പെടുന്നില്ല.പിന്നെ മറ്റൊരു കാര്യം.എങ്ങനെ പ്രതികരിക്കണമെന്നത് എന്റെ സ്വാതന്ത്ര്യമാണ്.നിയമത്തെ പോലും നോക്കുകുത്തിയാക്കി സ്ത്രീകളെ ഉപദ്രവിക്കുന്ന ചെറ്റകളെ ഒക്കെ കൊന്നിട്ട് ജയിലില്‍ പോയി കിടന്നാല്‍ അതൊരു അന്തസ്സാണ്.അത് മുകളില്‍ പറഞ്ഞ ആ പൊതുബോധത്തെ ഭയന്നല്ല കേട്ടോ.ഇനി ഒരു പെണ്ണിനേയും അവന്‍ ഉപദ്രവിക്കരുത്.ആണിനും പെണ്ണിനും ഒക്കെ ഒരേ അവകാശമുള്ള സമത്വ സുന്ദര ഭാരതം ഉദയം കൊള്ളണം.ഒപ്പം നമ്മുടെ സംസ്‌കാരത്തെയും മുറുകെ പിടിക്കണം.അങ്ങനെ ഒരു സമൂഹത്തിന് വേണ്ടിയാണ് ഞാനുള്‍പ്പെടുന്ന യുവതലമുറ സ്വപ്നം കാണുന്നതും പ്രവര്‍ത്തിക്കുന്നതും.ഈ അവസരത്തില്‍ അങ്ങനെ ഉപദ്രവം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവര്‍ക്കും അതിനെയൊക്കെ അതിജീവിച്ചവര്‍ക്കും എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും പേരില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നു.ഒപ്പം എന്റെ സഹോദരിമാര്‍ക്കും ചേച്ചിമാര്‍ക്കും അമ്മമാര്‍ക്കും ഒക്കെ പരിപൂര്‍ണ്ണ പിന്തുണ.ഇങ്ങ് കേരളത്തില്‍ ഒരു പീഡനം നടക്കുമ്പോള്‍ അങ്ങ് ഉത്തരേന്ത്യയിലോട്ട് നോക്കാന്‍ പറഞ്ഞും അങ്ങ് ഉത്തരേന്ത്യയില്‍ നടക്കുമ്പോള്‍ ഇവിടെ കേരളത്തില്‍ നടക്കുന്നില്ലേ പിന്നെന്താ എന്നു ചോദിച്ചും ഈ സാമൂഹിക വിഷയങ്ങളെ രാഷ്ട്രീയ വിഷയങ്ങള്‍ മാത്രം ആക്കുന്നതിനോട് പരിപൂര്‍ണ്ണമായ വിയോജിപ്പ്.എവിടെ ഒരു പെണ്‍തരി അക്രമിക്കപ്പെട്ടാലും രാഷ്ട്രീയ ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും വേദന തോന്നണം.ആ വേദന ഉള്ളില്‍ നിന്ന് വരണം.പ്രതികരിക്കണം.പ്രവര്‍ത്തിക്കണം.NB:കടുവാക്കുന്നേല്‍ കറുവച്ചന്‍ അല്ല കേട്ടോ.ഭരതന്നൂര്‍ നന്ദു മഹാദേവനാണ്.പ്രിയമുള്ളവര്‍ക്ക് എന്റെ ചങ്കുകള്‍ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.ഞാന്‍ മൂന്നാമത്തെ കീമോ കഴിഞ്ഞു വിശ്രമത്തിലാണ്.പ്രാര്‍ത്ഥിക്കുമല്ലോ

Karma News Network

Recent Posts

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

12 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

30 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

57 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

11 hours ago