kerala

ഒന്നരവയസ്സായ അന്‍വി മോള്‍ക്ക് കണ്ണില്‍ കാന്‍സര്‍, വേണ്ടത് അഞ്ച് ലക്ഷം രൂപ

കളിക്കൊഞ്ചല്ലുകളുമായി പിച്ചവെച്ചു നടന്നു തുടങ്ങിയ ഒന്നര വയസ്സുകാരിയെ കാന്‍സര്‍ കാര്‍ന്നുകൊണ്ടിരിക്കുകയാണ്. അന്‍വി മോളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനായി മലയാളികള്‍ കൈകോര്‍ക്കുകയാണ്. ഒന്നര വയസുള്ള കുഞ്ഞിന്റെ കണ്ണുകളിലാണ് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത്. രോഗം എന്താണെന്ന് പോലും അറിയാതെ അവള്‍ വേദന തിന്നുകയാണ്. 7 ദിവസം കൊണ്ട് അഞ്ചുലക്ഷം രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്കായി വേണ്ടത്. ക്യാന്‍സറിനെതിരെ പോരാടുന്ന നന്ദു മഹാദേവയാണ് കുഞ്ഞിന് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തിയത്.

നന്ദു മഹാദേവയുടെ ഫേസ്ബുക് പോസ്റ്റ് :

ഞങ്ങളുടെ അതിജീവന കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളാണ് ഒന്നര വയസ്സുകാരി ആൻവിമോൾ !! പ്രായം കുറവാണെങ്കിലും പുഞ്ചിരിയോടെ കീമോ മരുന്നുകളെ നേരിടുന്ന പൊന്നുമോളുടെ ആത്മവിശ്വാസം ഞങ്ങൾക്കൊക്കെ ഊർജ്ജമാണ്…!! തന്റെ കുഞ്ഞിക്കണ്ണുകളിൽ ക്യാൻസർ ആണെന്നോ അത് എന്താണെന്നോ പോലും അറിയില്ല അവൾക്ക്.. വേദന എടുക്കുന്നു എന്ന് ശരിക്ക് പറയാൻ പോലുമറിയില്ല.. എങ്കിലും വേദനകൾ കുറയുമ്പോൾ പൂർണ്ണ സന്തോഷവതിയാണ് കക്ഷി.. അവൾ ഉറപ്പായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരും.. നമുക്കൊപ്പം നമ്മുടെ പൊന്നോമനയായി വളർന്ന് വരും.. സമൂഹത്തിന് വെളിച്ചമാകുന്ന ഒരു മണിക്യമായി അവൾ വളരും.. അവളുടെ കുഞ്ഞിക്കണ്ണുകൾ സംരക്ഷിക്കാനും ജീവിതം സുരക്ഷിതമാക്കാനും ഏഴ് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തോളം രൂപയാണ് നമ്മള് കണ്ടെത്തുവാനുള്ളത്… ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിൽ ആണ് തുടർ ചികിത്സ.. ഉള്ളതൊക്കെ വിറ്റുപെറുക്കിയാണ് വിനീതും ‘അമ്മ ഗോപികയും പൊന്നുമോളെ ഇതുവരെ ചികിൽസിച്ചത്.. രണ്ടു മക്കളിൽ ഇളയവളാണ് ആൻവിക്കുട്ടി..!!

കൂടേക്കളിക്കാൻ ഊർജ്ജസ്വലയായി ആൻവിമോൾ വരുന്നതും കാത്തിരിക്കുകയാണ് ചേച്ചി അലംകൃത.. നമ്മളൊന്നിച്ചു ശ്രമിച്ചാൽ ആ കുടുംബത്തിൽ സമാധാനം തിരികെ കൊണ്ടുവരാൻ കഴിയും.. പരമാവധി സഹായിക്കുക ഒപ്പം ഇത് സുമനസ്സുകളുടെ ശ്രദ്ധയിൽ പെടുത്താൻ എല്ലവരും share ചെയ്യുക.. അക്കൗണ്ട് ഡീറ്റൈൽസ് : Name : Vineeth Acnt no : 99980104726190 IFSC CODE:FDRL0001751 FEDERAL BANK CHERTHALA SOUTH Mobile : 8086581882 കഴിയുന്നത് പോലെ സഹായിക്കുക പ്രിയരേ.. കൂടാതെ പരമാവധി share ചെയ്ത് സഹായിക്കുക ഒപ്പം പൊന്നുമോൾക്ക് വേണ്ടി പ്രാർത്ഥിക്കുക..

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

4 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

4 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

5 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago