social issues

12 മണിക്കൂറില്‍ ലഭിച്ചത് 50 ലക്ഷം രൂപ, ഒരു കൈത്താങ്ങ് ചോദിച്ചതാണ്, കണ്ണീരോടെ നന്ദു മഹാദേവ

കാന്‍സറിനെതിരെ പൊരുതുന്ന നന്ദു മഹാദേവ ഏവര്‍ക്കും സുപരിചിതനാണ്. മറ്റ് രോഗികള്‍ക്കായി തന്നാല്‍ കഴിയുന്ന സഹായങ്ങളും നന്ദു ചെയ്യാറുണ്ട്. എന്നാല്‍ ഇന്നലെ നന്ദു ആദ്യമായി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തിയിരുന്നു. ഇനി ഒരു അടി പോലും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് നന്ദു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു. വേദന നിറഞ്ഞ ചിരിയോടെയാണ് നന്ദു സാഹയ അഭ്യര്‍ത്ഥനയുമായി എത്തിയത്. ഇപ്പോള്‍ 12 മണിക്കൂര്‍ കൊണ്ട് 50 ലക്ഷത്തോളം രൂപ നന്ദുവിന്റെ അക്കൗണ്ടില്‍ എത്തി. ഞാന്‍ മൗനം പാലിച്ചാല്‍ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം. അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്. എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നപ്പോള്‍ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്.- നന്ദു പറയുന്നു.

നന്ദു മഹാദേവയുടെ കുറിപ്പിന്റെ പൂര്‍ണരൂപം; മതി മതി മതി മതി. മനസ്സു നിറഞ്ഞാണ് ഞാന്‍ പറയുന്നത്. സത്യത്തില്‍ ഭയങ്കര അത്ഭുതം തോന്നുന്നു. ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകള്‍ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങള്‍ എനിക്ക് കണ്ടെത്തി തന്നത്. ഇപ്പോള്‍ ഞാന്‍ മൗനം പാലിച്ചാല്‍ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം. അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്. എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നപ്പോള്‍ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്. അത് ന്റെ ചങ്കുകള്‍ നിമിഷനേരം കൊണ്ട് നല്‍കുകയും ചെയ്തു. ‘സഹായിക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല. സഹായിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്.’ പ്രിയപ്പെട്ടവര്‍ അയച്ച മെസ്സേജുകളില്‍ 90 ശതമാനം മെസ്സേജും ഇങ്ങനെ ആണ്.സത്യത്തില്‍ നിങ്ങളുടെ ഈ വാക്കുകള്‍ എന്റെ കണ്ണു നിറച്ചു. നിങ്ങളുടെ ഈ മനസ്സല്ലേ എന്റെ ഏറ്റവും വലിയ സമ്പാദ്യം. ഈ സ്‌നേഹമല്ലേ ഏറ്റവും വലിയ നിധി. ഞാനാദ്യമായി ഒരു ചെറിയ സഹായം ചോദിച്ചാല്‍ ഇത്രകണ്ട് സ്‌നേഹത്തോടെ എന്റെ കൂടെ നില്‍ക്കുന്ന നിങ്ങളുടെ ഈ സ്‌നേഹത്തോളം വലുതല്ല ഒന്നും. നന്ദു ആരാണ് എന്നു ചോദിച്ചാല്‍ മ്മടെ വീട്ടിലെ കൊച്ചിനെ പോലെയാണ് എന്നു പറയുന്ന ആ അംഗീകാരത്തോളം വലുതല്ല ഒരു അംഗീകാരവും. മുന്നോട്ടുള്ള ചികിത്സയ്ക്ക് എത്ര വരും എന്ന് ചോദിച്ചാല്‍ കൃത്യമായി എനിക്കറിയില്ല. കാരണം എന്റെ മുന്നില്‍ ഇനി എത്ര കീമോ ഉണ്ടെന്നോ ഇനിയെത്ര സര്‍ജറി ഉണ്ടെന്നോ എനിക്കറിയില്ല. എന്റെ ഡോക്ടര്‍മാര്‍ക്കും പറയാന്‍ കഴിയില്ല.

എന്തായാലും ഈ തുകയ്ക്കുള്ളില്‍ അത് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഒരു കാര്യം ഞാനുറപ്പ് തരുന്നു. അത് ഒരു ധാരണ വരുത്തിയ ശേഷം ട്രീറ്റ്‌മെന്റ് കഴിഞ്ഞ് അധികം വരുന്ന തുക മുഴുവന്‍ നിങ്ങളുടെ സമ്മതത്തോടെ തന്നെ അര്‍ഹതയുള്ള കരങ്ങളില്‍ നമ്മളെല്ലാരും ഒന്നിച്ചു നിന്ന് എത്തിക്കും. ഞാനെന്നും വേദനിക്കുന്നവരുടെ ഒപ്പം നിന്നവനാണ്. മരണം വരെ അങ്ങനെ തന്നെ ആയിരിക്കും. ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയാന്‍ കഴിയാത്ത അത്രയും അനന്തമായ ലിസ്റ്റ് ആണ്. അതുകൊണ്ട് എന്നെ സഹായിച്ച ഷെയര്‍ ചെയ്ത എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തരോടും വാക്കുകള്‍ കൊണ്ട് തീരാത്ത നന്ദി അറിയിക്കുകയാണ്. കേരളം എന്നെ സഹായിക്കുകയല്ല. എന്റെ അമ്മയാകുകയാണ്. നിങ്ങളുടെ സ്വന്തം നന്ദു മഹാദേവ,പ്രിയമുള്ളവര്‍ ഒന്നു ഷെയര്‍ ചെയ്ത് എല്ലാവരെയും അറിയിക്കണേ.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

17 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

30 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago