topnews

ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിച്ചിരുന്നില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു

ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങാനായി താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടിക്കാലം മുതല്‍ തനിക്ക് വായനയില്‍ താത്പര്യമുണ്ടായിരുന്നു എന്നാല്‍ ഗൂഗിള്‍ വന്നതോടെ വായനാശീലം കുറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു മോദി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

എന്‍ സി സി കേഡറ്റുകളുമായി സംവിക്കവെ പ്രധാനമന്ത്രി തന്റെ കുട്ടിക്കാലത്തെ കുറിച്ച് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാഷ്ട്രീയക്കാരനാവാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ രാഷ്ട്രീയക്കാരനായതു കൊണ്ടു തന്നെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ കടമയെന്നും മോദി പറഞ്ഞു.

ഗൂഗിള്‍ വന്നതോടെ തന്റെ വായനാശീലം കുറഞ്ഞെന്നും മോദി പറഞ്ഞു. കുട്ടിക്കാലത്ത് വായനയിലാരുന്നു ഏറെ താത്പര്യം. പക്ഷേ, ഗൂഗിള്‍ വന്നതോടെ അത് നഷ്ടമായി. എന്തെങ്കിലും അറിയണമെങ്കില്‍ ഗൂഗിള്‍ പോലുള്ള കുറുക്കുവഴികള്‍ ഉള്ളത് വായനാശീലം കുറയാന്‍ കാരണമായിട്ടുണ്ടെന്നും മോദി പറഞ്ഞു. സ്‌കൂളില്‍ താന്‍ എന്‍സിസി കേഡറ്റായിരുന്ന കാര്യവും മോദി വിശദീകരിച്ചു. അച്ചടക്കമുള്ള കുട്ടിയായിരുന്നതിനാല്‍ ഒരിക്കല്‍ പോലും ശിക്ഷിക്കപ്പെട്ടിരുന്നില്ല. ഒരിക്കല്‍ മരത്തില്‍ കയറിയതിന്റെ പേരില്‍ ശിക്ഷ ലഭിക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ ഒരു പട്ടത്തിന്റെ നൂലില്‍ കുരുങ്ങിയ പക്ഷിയെ രക്ഷിക്കാനാണ് താന്‍ മരത്തില്‍ കയറിയതെന്നറിഞ്ഞതോടെ എല്ലാവരും തന്നെ അഭിനന്ദിച്ചുവെന്നും മോദി പറഞ്ഞു.

രാഷ്ട്രീയത്തിലിറങ്ങിയിരുന്നില്ലെങ്കില്‍ അങ്ങ് ആരാകുമായിരുന്നു എന്ന ചോദ്യത്തിന് അത് വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണെന്നായിരുന്നു മോദിയുടെ മറുപടി. ‘ ഓരോ വ്യക്തിയും അവന്റെ ജീവിതത്തില്‍ വിവിധഘട്ടങ്ങളിലൂടെ കടന്നു പോകും. ഭാവിയില്‍ ആരാകണമെന്ന കാര്യത്തില്‍ പല സന്ദര്‍ഭങ്ങളിലും പല ചിന്തകളാണു ബാല്യകാലത്തുണ്ടാകുക. പക്ഷേ, അക്കാലത്ത് ഒരിക്കല്‍ പോലും രാഷ്ട്രീയക്കാരനാകണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നതാണു വാസ്തവം. ഇപ്പോള്‍ ഞാന്‍ രാഷ്ട്രീയക്കാരനാണ്. അതുകൊണ്ടു തന്നെ രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നത് എന്റെ കടമയാണ്. രാജ്യത്തിനായി ഞാന്‍ എന്നെ സമര്‍പ്പിക്കുന്നുമോദി പറഞ്ഞു.

ഗൂഗിള്‍ വന്നതോടെ വായനാശീലം കുറഞ്ഞെന്നും മോദി പറഞ്ഞു. വളരെ കുറച്ചു സമയം മാത്രമാണ് ടെലിവിഷന്‍ കാണുന്നത്. ഏതാനും ചില സിനിമകളും കാണും. വായനയിലായിരുന്നു കുട്ടിക്കാലം മുതല്‍ താല്‍പര്യം. എന്നാല്‍ ഗൂഗിള്‍ വന്നതു വായനാശീലം കുറച്ചു. അറിവ് തേടാന്‍ ഗൂഗിള്‍ ഉള്‍പ്പെടെ മറ്റുവഴികള്‍ വന്നതോടെയാണ് വായന കുറഞ്ഞതെന്നും മോദി പറഞ്ഞു. അച്ചടക്കത്തോടെ ജീവിച്ചിരുന്നതിനാല്‍ കുട്ടിക്കാലത്തു യാതൊരുവിധത്തിലുള്ള ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലെന്നും മോദി പറഞ്ഞു. ഒരിക്കല്‍ എന്‍സിസി ക്യാംപിനിടെ മരത്തില്‍ കയറേണ്ടി വന്നതും അദ്ദേഹം ഓര്‍മിച്ചു. എല്ലാവരും കരുതിയത് മരത്തില്‍ കയറിയതിന്റെ പേരില്‍ ശിക്ഷ ലഭിക്കുമെന്നായിരുന്നു. എന്നാല്‍ ഒരു പട്ടച്ചരടില്‍ കഴുത്ത് കുരുങ്ങിയ പക്ഷിയെ രക്ഷിക്കാന്‍ വേണ്ടിയാണ് മരത്തില്‍ കയറിയത്. അക്കാര്യം അറിഞ്ഞതോടെ എല്ലാവരും തന്നെ അഭിനന്ദിച്ചുവെന്നും മോദി പറഞ്ഞു

ഗൂഗിള്‍ വന്നതോടെ വായനശീലം കുറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. ഈ ദിവസങ്ങളില്‍ കൂടുതല്‍ വായിക്കാന്‍ കഴിയുന്നില്ല. ഏതുസമയത്തും എന്തുവിവരവും തേടാനായി
ഗൂഗിള്‍ ഉള്ളതിനാല്‍ അത് നമ്മുടെ വായനാശീലത്തെ നശിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. മന്‍ കി ബാത്ത് പരിപാടിയില്‍ ഹരിയാണയില്‍നിന്നുള്ള അഖില്‍ എന്ന
വിദ്യാര്‍ഥിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരക്കേറെയുള്ളതിനാല്‍ പ്രധാനമന്ത്രിക്ക് ടി.വിയും സിനിമകളും
കാണാനും പുസ്തകങ്ങള്‍ വായിക്കാനും സമയം കിട്ടുന്നുണ്ടോ എന്നായിരുന്നു അഖിലിന്റെ ചോദ്യം.

സിനിമകള്‍ കാണാന്‍ താത്പര്യമില്ലാത്ത തനിക്ക് പുസ്തക വായനയാണ് ഏറെ പ്രിയമെന്നും, പതിവായി ടി.വി. കാണാറില്ലെന്നും മോദി മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചിലസമയങ്ങളില്‍ ഡിസ്‌കവറി ചാനല്‍ കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

5 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

21 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

35 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

39 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

1 hour ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

1 hour ago