topnews

‘നരേന്ദ്ര മോദിയെ കൊല്ലുക’: പ്രധാനമന്ത്രിയ്ക്ക് വധഭീഷണി: സുരക്ഷ വര്‍ധിപ്പിച്ചു

വധഭീഷണിയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വർധിപ്പിച്ചു. എൻഐഎക്ക് ലഭിച്ച വധഭീഷണിയെ തുടർന്നാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദേശ പ്രകാരം സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് സുരക്ഷ വർധിപ്പിക്കുന്നത്. ആഗസ്ത് എട്ടിനാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശത്തെക്കുറിച്ച് മൾട്ടി ഏജൻസി കോഓർഡിനേഷൻ സെന്റർ (എംഎസി) അന്വേഷണം തുടങ്ങിയിട്ടുണ്ട്. റോ, ഇന്റലിജൻസ് ബ്യൂറോ, ഡിഫൻസ് ഇന്റലിജൻസ് ഏജൻസികൾ എന്നിവയിലെ സീനിയർ ഉദ്യോഗസ്ഥർ അടങ്ങിയ സംവിധാനമാണ് എംഎസി.

നരേന്ദ്ര മോദിയെ കൊല്ലുക (kill narendra modi) എന്നായിരുന്നു സന്ദേശം. ഇത് ആര് എവിടെ നിന്ന് അയച്ചതാണെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ylalwani12345@gmail.com എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്. റോയും ഇൻറലിജൻസ് ബ്യൂറോയും ഡിഫൻസ് ഇൻറലിജൻസ് ഏജൻസികളുമാണ് അന്വേഷണം നടത്തുന്നത്. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്ത സംഭവവുമുണ്ടായി. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൌണ്ടിൽ വന്നത്. രാജ്യം ക്രിപ്റ്റോ കറൻസിക്കൊപ്പമാണെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറൻസി വഴി സംഭാവന നൽകണമെന്നുമാണ് ഹാക്കർ ട്വീറ്റ് ചെയ്തത്.

സംഭവത്തെക്കെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതീവ ജാഗ്രത പാലിക്കാൻ ആഭ്യന്തര വകുപ്പ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിക്ക് നിർദേശം നൽകി. ഇന്ത്യയ്ക്കു പുറത്തുനിന്നാണ് മെയിൽ അയച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

8 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

9 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

10 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

11 hours ago